താൾ:Malayalam New Testament complete Gundert 1868.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


THE GOSPEL OF LUKE. II.


൨. അദ്ധ്യായം.

ബെത്ത്ലെഹമിൽ യേശു ജനിച്ചതു [മത്താ. ൧], (൮) ദൂതർ ഇടയരോട് അറിയിക്കുന്നു, (൨൧) പരിഛേദനയും അൎപ്പണവും, (൪൦) ബാലന്റെ വളൎച്ച.

നാളുകളിൽ സംഭവിച്ചിതു: പ്രപഞ്ചത്തിൽ ഒക്കെയും പേൎവഴി ചാൎത്തിവെക്കേണ്ടത് എന്ന് ഔഗുസ്തൻ കൈസരിൽനിന്ന് ഒർ ആജ്ഞ പുറപ്പെട്ടു. ക്വിരീനൻ സുറിയനാടു വാഴുമ്പോൾ, ഈ ഒന്നാമത് ചാൎത്തൽ നടന്നു. എല്ലാവരും തങ്ങളെ ചാൎത്തേണ്ടതിന്നു, താന്താന്റെ ഊരിലേക്കു യാത്രയാകുമ്പോൾ, യോസെഫും ദാവിദ് ഗൃഹത്തിലും കുലത്തിലും ഉള്ളവനാകകൊണ്ടു ഗലീലയിൽ നചറത്തുവരെ വിട്ടു. തന്നോടു വിവാഹം നിശ്ചയിച്ചുള്ള മറിയ എന്ന ഗൎഭിണിയായ ഭാൎയ്യയോടും കൂട ചാൎത്തപ്പെടേണ്ടതിന്നു, യഹൂദയിൽ ബെത്ത്ലെഹം എന്നുള്ള ദാവിദൂരിലേക്ക് കരേറിപോയി. അവർ അവിടെ ഇരിക്കുമ്പോൾ തന്നെം അവൾക്ക് പ്രസവത്തിന്നുള്ള നാളുകൾ തികഞ്ഞു. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു. ജീൎണ്ണവസ്ത്രങ്ങളെ ചുറ്റി, വഴിയമ്പലത്തിൽ അവൎക്ക് സ്ഥലം ഇല്ലായ്കയാൽ, പശു തൊട്ടിയിൽ കിടത്തുകയും ചെയ്തു.

അന്ന് ആ പ്രദേശത്തിൽ ഇടയന്മാർ തങ്ങളുടെ കൂടത്തെ രാത്രിയിൽ കാവൽ കാത്തു, വെളിയെ പാൎത്തിരിക്കുമ്പോൾ, ഇതാ കൎത്താവിൻ ദൂതൻ അവൎക്കരികെ നിന്നു, കൎത്താവിന്റെ തേജസ്സ് അവരെ ചുറ്റി, മിന്നി, അവർ മഹാഭയത്തിൽ ആകയും ചെയ്തു. ദൂതൻ അവരോട് പറഞ്ഞിതു: ഭയപ്പെടായ്പിൻ! കണ്ടാലും വംശത്തിന്ന് എല്ലാം ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു; ഇന്നല്ലൊ കൎത്താവാകുന്ന ക്രിസ്തൻ എന്ന രക്ഷിതാവ് ദാവിദൂരിൽ നിങ്ങൾക്കായി ജനിച്ചു. നിങ്ങൾക്ക് അടയാളം ആകുന്നതൊ, ജീൎണ്ണങ്ങൾ ചുറ്റീട്ടുള്ളോരു ശിശുതൊട്ടിയിൽ കിടക്കുന്നതു കണ്ടെത്തും എന്നത്രെ. പെട്ടന്നു ദൂതനോടു സ്വൎഗ്ഗീയ സൈന്യത്തിന്റെ സമൂഹം ചേൎന്നു, ദൈവത്തെ പുകഴ്ത്തി ചൊല്ലിയതു: അത്യന്നതങ്ങളിൽ ദൈവത്തിന്നു തേജസ്സും, ഭൂമിയിൽ സമാധനവും. മനുഷ്യരിൽ പ്രസാദവും(ഉണ്ടു). എന്നാറെ, ദൂതന്മാർ അവരെ വിട്ടു. സ്വൎഗ്ഗത്തിൽ പോയ ശേഷം മനുഷ്യരായ ഇടയന്മാർ. നാം ബെത്ത്ളെഹമിനോളം പോയി, കൎത്താവ് നമ്മോട് അറിയിച്ച ഈ

൧൩൨


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/158&oldid=163590" എന്ന താളിൽനിന്ന് ശേഖരിച്ചത്