Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE GOSPEL OF LUKE. II.

വല്ലൊ! എന്നിങ്ങിനെ അവനെ കുറിച്ചു ചൊല്ലുന്നവറ്റിൽ, അവന്റെ അമ്മയപ്പന്മാർ ആശ്ചൎയ്യപ്പെട്ടിരിക്കുമ്പോൾ, ശിമ്യൊൻ അവരെ അനുഗ്രഹിച്ചു. അവന്റെ അമ്മയായ മറിയയോടു പഋഞ്ഞിതു: കണ്ടാലും ഇവൻ ഇസ്രായേലിൽ പലൎക്കും വീഴ്ചയും എഴുനീല്പും (വരുത്തുവാനും) മറുത്തു പറയപ്പെടുന്ന അടയാളവും ആയി കിടക്കുന്നു. അനേക ഹൃദയങ്ങളിലെ വിചാരങ്ങൾ വെളിപ്പെടുവാന്തക്കവണ്ണം നിണക്കും കൂടെ ഒരു വാൾദേഹിയിൽ കടക്കും. അത്രയുമല്ല; അശേൎഗോത്രത്തിൽ ഫനുവേലിൻ പുത്രിയായ ഹന്ന എന്ന പ്രവാദിനി ഉണ്ടായിരുന്നു. അവൾ കന്യാകാലത്തിൽ പിന്നെ ഭൎത്താവോടു കൂടി ഏഴുവൎഷം കഴിച്ചശേഷം, വിധവയായി എണ്പത്തുനാലു സംവത്സരത്തോളവും വയസ്സു നന്നെ ചെന്നവളും, ദേവാലയത്തോടു പിരിയാതെ, രാവും പകലും നോറ്റും പ്രാൎത്ഥിച്ചും കൊണ്ട്, ഉപാസിക്കുന്നവളും തന്നെ. ആ നാഴികയിൽ അവളും അടുത്തുനിന്നു, കൎത്താവെ കീൎത്തിച്ചു, വീണ്ടെടുപ്പിനെ കാത്തുനില്ക്കുന്ന എല്ലാ യരുശലേമ്യരോടും, അവന്റെ വസ്തുത പറകയും ചെയ്തു. അവരൊ കൎത്താവിൻ ധൎമ്മത്തിലുള്ള പ്രകാരം എല്ലാം അനുഷ്ഠിച്ചപ്പോൾ ഗലീലയിൽ തങ്ങളുടെ ഊരായ നചറത്തിലേക്കു മടങ്ങിപോയി.

ബാലൻ വളൎന്നു ജ്ഞാനത്താൽ നിറഞ്ഞു. ആത്മാവിൽ ബലപ്പെട്ടുപോന്നു, ദൈവകരുണ തന്നെ അവന്മേൽ ഇരുന്നു. അവന്റെ പിതാക്കൾ ആണ്ടുതോറും പെസഹ പെരുനാളേക്കു യരുശലേമിന്നു യാത്രയാകും. അവനു പ്രന്ത്രണ്ടു വയസ്സ് ആയാറെ. അവർ ഉത്സവമൎയ്യാദപ്രകാരം കരേറി പോയി. ആ ദിവസങ്ങളെ കഴിച്ചശേഷം മടങ്ങി വരുമ്പോൾ, ബാലനായയേശു യരുശലേമിൽ തന്നെ താമസിച്ചു; അവന്റെ പിതാക്കൾ അറിഞ്ഞതും ഇല്ല; യാത്രാക്കൂട്ടത്തിൽ ആകും എന്ന് അവർ ഊഹിച്ച്, ഒരു ദിവസത്തെ വഴി നടന്ന് അവനെ ബന്ധുക്കളിലും പരിചയക്കാരിലും തിരഞ്ഞുകൊണ്ടു-കാണാഞ്ഞിട്ട് അവനെ അന്വെഷിപ്പാൻ യരുശലേമിലേക്കും തിരിച്ചു പോയി, മൂന്നു നാളിൽ പിന്നെ സംഭവിച്ചിതു: അവൻ ദേവാലയത്തിൽ ഉപദേഷ്ടാക്കളുടെ നടുവിൽ ഇരിക്കുന്നതും അവരെ കേട്ടും ചോദിച്ചും കൊള്ളുന്നതും അവർ കണ്ടു; അവനെ കേൾക്കുന്നവൎക്കു എല്ലാവൎക്കും അവന്റെ വിവേകത്തിലും, ഉത്തരങ്ങളിലും, വിസ്മയം തോന്നി. ആയവരോ, അവനെ കണ്ടിട്ട് അതിശയിച്ചു,

൧൩൪






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/160&oldid=163593" എന്ന താളിൽനിന്ന് ശേഖരിച്ചത്