താൾ:Malayalam New Testament complete Gundert 1868.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE
THE GOSPEL OF LUKE
ലൂക്കാ എഴുതിയ
സുവിശേഷം
൧. അദ്ധ്യായം.


മുഖവുര, (൫) ദൈവദൂതൻ കകർയ്യാവിന്ന് യോഹനാന്റെ ജനത്തെയും, (൨൬) മരിയെക്കു മശീഹാവതാരത്തെയും വാഗ്ദത്തം ചെയ്യുന്നു, (൩൯) മറിയ ജകർയ്യാ ഭാർയ്യയെ സന്ദർശിച്ചതു, (൫൭) യോഹനാന്റെ ജനനവും, (൬൭) അഛ്ശന്റെ സ്തോത്രവും.

ദി മുതൽ കാണികളും വചനത്തിന്റെ ഭൃത്യന്മാരും ആയവർ നമുക്കു ഭരമേല്പിച്ചപ്രകാരം, നമ്മിൽ നിറവടിയായി പ്രമാണിച്ചു വരുന്ന അവസ്ഥകളെ വിവരിക്കുന്നൊരു ചരിത്രമാണിച്ചു വരുന്ന അവസ്ഥകളെ വിവരിക്കുന്നൊരു ചരിത്രത്തെ ചമെപ്പാൻ പലരും തുനിഞ്ഞിരിക്കകൊണ്ടു. ബഹുമാനപ്പെട്ടതെയൊഫിലനെ! നീ പഠിപ്പിക്കപ്പെട്ടവചങ്ങളുടെ നിർണ്ണയം അറിയേണ്ടതിന്ന്, ആരംഭത്തോടെ സകലവും, സൂക്ഷമമായി ആരാഞ്ഞിട്ടു, യഥാക്രമം നിണക്ക് എഴുതുക നന്ന് എന്ന് എനിക്കും തോന്നി ഇരിക്കുന്നു.

യഹൂദരാജാവയ ഹ്രോദാവിന്റെ നാളുകളിൽ അബിയാക്കൂറിൽ ജകർയ്യാ എന്നു പേരുള്ള ഒരു പുരോഹിതനും, അവന്ന് അഹറോൻ പുത്രികളിൽ എലീശവൈത്ത് എന്ന് പേരുള്ളോരു ഭാർയ്യയും ഉണ്ടായിരുന്നു. ഇരുവരും ദൈവത്തിന്മുമ്പാകെ നീതിയുള്ളവരും കർത്താവിൻ കല്പനാന്യായങ്ങളിൽ എല്ലാം നിർദ്ദേഷികളായി നടക്കുന്നവരും തന്നെ. എലീശബെത്ത് മച്ചിയാകകൊണ്ട് അവർക്കു സന്തതി ഇല്ല; ഇരുവരും പ്രായം നന്ന ചെന്നവർ തന്നെ. അവൻ കൂറിന്റെ ക്രമത്തിൽ ദൈവസന്നിധി

൧൨൭






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/153&oldid=163585" എന്ന താളിൽനിന്ന് ശേഖരിച്ചത്