Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE GOSPEL OF LUKE. I.

യിൽ പുരോഹിതനായി സേവിക്കയിൽ സംഭവിച്ചതു. കൎത്താവിൻമന്ദിരത്തിൽ പൂക്കു, ധൂപം കാട്ടുവാൻ പൌരോഹിത്യമൎയ്യാദ പ്രകാരം അവന് ഊഴം വന്നു. ധൂപം കാട്ടുന്ന നാഴികയിൽ ജനസമൂഹം ഒക്കെയും പുറത്തു പ്രാൎത്ഥിച്ചു കൊണ്ടിരുന്നു. അപ്പോൾ, കൎത്താവിൻ ദൂതൻ ധൂപപീഠത്തിൻ വലത്തുനിന്നും കൊണ്ട് അവനു കാണായ്പന്നു. ജകൎയ്യാവും കണ്ടു കലങ്ങി, ഭയം പിടിച്ചു. അവനോടു ദൂതൻ പറഞ്ഞിതു: ജകൎയ്യാവെ, ഭപ്പെടല്ല! നിന്റെ യാചന കേൾക്കപ്പെട്ടിട്ടു നിന്റെ ഭാൎയ്യ എലീശബെത്ത് നിണക്കു പുത്രനെ പ്രസവിക്കും അവനു യോഹനാൻ എന്നു പേരിടുക. നിണക്കു സന്തോഷവും, ഉല്ലാസവും, ഉണ്ടാകും; അവന്റെ ജനനത്താൽ അനേകർ ആനന്ദിക്കും. കാരണം അവൻ കൎത്താവിൻ സന്നിധിയിൽ വലിയവനാകയും, വീഞ്ഞും മദ്യവും കുടിക്കായ്കയും, അമ്മയുടെ ഗൎഭത്തിൽ തന്നെ വിശുദ്ധാത്മാവിനാൽ നിറകയും, ഇസ്രയേൽ പുത്രരിൽ അനേകരെ അവരുടെ ദൈവമായ കൎത്താവിലേക്ക് തിരിക്കയും ചെയ്യും. താൻ അഛ്ശന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും (മല. ൪, ൬.) വഴങ്ങാത്തവരെ നീതിയുള്ളവരുടെ ബോധത്തിലേക്കും തിരിയിച്ചും കൊണ്ടു, കൎത്താവിനായി ഒരുമ്പെട്ടുള്ളോരു ജനത്തെ ഒരുക്കുവാൻ താൻ എലീയാവിൻ ആത്മാവിലും ശക്തിയിലും അവന്റെ മുമ്പാകെ നടന്നു വരും. ജകൎയ്യാ ദൂതനോടു പറഞ്ഞു: ഇതു ഞാൻ എന്തുകൊണ്ട് അറിയും? ഞാൻ വൃദ്ധനും ഭാൎയ്യാ ദൂതനോടു പറഞ്ഞു: ഇതു ഞാൻ എന്തുകൊണ്ട് അറിയും? ഞാൻ വൃദ്ധനും ഭാൎയ്യ പ്രായം ചെന്നവളും ആകുന്നുവല്ലൊ! അവനോടു ദൂതൻ ഉത്തരം പറഞ്ഞിതു: ഞാൻ ദൈവമുമ്പിൽ നില്ക്കുന്ന ഗബ്രിയേൽ തന്നെ; നിന്നോടു പറവാനും, ഇവ നിന്നോടു സുവിശേഷിപ്പാനും, ഞാൻ അയക്കപ്പെട്ടതു. തല്‌ക്കാലത്തു പൂൎത്തി വരുവാനുള്ള ഈ എന്റെ വാക്കുകളെ നീ വിശ്വസിക്കായ്കകൊണ്ട്, ഇതാ ഇവ സംഭവിക്കും നാൾ വയെയും നീ പറവാൻ കഴിയാത്തവനായി, മിണ്ടാതെ ഇരിക്കും (ഇങ്ങിനെ) ജകൎയ്യാവ് മന്ദിരത്തിൽ താമസിക്കയിൽ ജനം ആശ്ചൎയ്യപ്പെട്ട്, അവനെ കാത്തിരുന്നു. അവനൊ പുറപ്പെട്ട് അവരോടു, പറവാൻ കഴിയാതെ നിന്നപ്പോൾ, മന്ദിരത്തിൽ ദൎശനം കണ്ടു എന്നവർ അറിഞ്ഞു: അവൎക്ക് അവൻ ആംഗ്യം കാട്ടി ഊമനായ്പാൎത്തു. അവന്റെ സേവാദിവസങ്ങൾ തികഞ്ഞശേഷമൊ, അവൻ സ്വഭവനത്തിലേക്ക് പോയി ആ നാളുകളിൽ പിന്നെ അവന്റെ ഭാൎയ്യ എലീശബെത്ത് ഗൎഭം

൧൨൮






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/154&oldid=163586" എന്ന താളിൽനിന്ന് ശേഖരിച്ചത്