താൾ:Malayalam New Testament complete Gundert 1868.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE GOSPEL OF MARK. XVI.

കാണായ്പന്നു. അവൾ ചെന്ന് അവനോടു കൂടെ ഇരുന്നവരായി ശേഷം ഖേദിച്ചു കരഞ്ഞും കൊള്ളുന്നവരോട് അറിയിച്ചു. അവൻ ജീവനോടിരിക്കുന്നു എന്നും ഇവളാൽ കാണപ്പെട്ടു എന്നും അവർ കേട്ടാറെ. വിശ്വസിച്ചില്ല. അതിൽ പിന്നെ അവരിൽനിന്നു രണ്ടുപേർ നാട്ടിലേക്കു നടന്നു പോകുമ്പോൾ. അന്യരൂപത്തിൽ അവൎക്കു പ്രത്യക്ഷനായി ആയവരും പോയി, ശേഷമുള്ളവരോട് അറിയിച്ചു; അവരെ വിശ്വസിച്ചതും ഇല്ല. പിന്നെതിൽ പതിനൊന്നു പേർ അത്താഴത്തിന്നു ചാരികൊണ്ടിരിക്കെ അവൎക്കും പ്രത്യക്ഷനായി. താൻ ഉണൎന്നു വന്നതിനെ കണ്ടിട്ടുള്ളവരെ വിശ്വസിക്കായ്കയാൽ അവരുടെ അവിശ്വാസവും ഹൃദയകാഠിന്യവും പഴിച്ചു പറഞ്ഞുരെച്ചിതു; (ഭൂ)ലോകത്തിൽ ഒക്കയും പോയി, സകല സൃഷ്ടിക്കും സുവിശേഷത്തെ ഘോഷിപ്പിൻ! വിശ്വസിച്ചും സ്നാനപ്പെടും ഉള്ളവൻ രക്ഷിക്കപ്പെടുമ്ല് വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. വിശ്വാസിച്ചവരോടൊ ഈ അടയാളങ്ങൾ കൂടെ പോരും; എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താകും, പുതു ഭാഷകളാൽ പറയും, സൎപ്പങ്ങളെ പിടിച്ചെടുക്കും, ചാവുള്ളതൊന്നു കുടിച്ചാലും അവൎക്കു ഹാനി വരികയില്ല; രോഗികളുടെ മേൽ കൈകളെ വെക്കും, അവർ സൌഖ്യപ്പെടുകയയും ചെയ്യും.

കൎത്താവായ യേശു അവരോട് അരുളിച്ചെയ്ത ശേഷം സ്വൎഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു. ദൈവത്തിന്റെ വലഭാഗത്ത് ഇരുന്നുകൊണ്ടു; അവരും പുറപ്പെട്ടു കൎത്താവ് കൂടെ പ്രവൃത്തിച്ചും പിന്തുടരുന്ന അടയാളങ്ങളാൽ വചനത്തെ ഉറപ്പിച്ചും കൊണ്ടിരിക്കെ എല്ലാടത്തും ഘോഷിച്ചു പോരുകയും ചെയ്തു.

൧൨൬






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/152&oldid=163584" എന്ന താളിൽനിന്ന് ശേഖരിച്ചത്