താൾ:Malayalam New Testament complete Gundert 1868.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE GOSPEL OF MARK. XIII.

പകെക്കപ്പെട്ടവരാകും; അവസാനം വരെ നിന്നവൻ രക്ഷിക്കപ്പെടും താനും.

൧൪ എന്നാൽ പാഴാക്കുന്നതിന്റെ അറെപ്പ് ഇരിക്കരുതാത്തസ്ഥലത്തു നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ, (വായിക്കുന്നവൻ ചിന്തിച്ചുകൊൾക!) അന്നു യഫ്രദ്യയിലുള്ളവർ മലകളിലേക്ക് മണ്ടിപോക. ൧൫ വീട്ടിന്മേൽ ഇരിക്കുന്നവൻ വീട്ടിനകത്തേക്ക് ഇറങ്ങിപോകയും, തന്റെ വീട്ടിൽനിന്നു വല്ലതും എടുപ്പാൻ പുകയും അരുതു. ൧൬ വയലിലെക്കുള്ളവൻ തന്റെ വസ്ത്രം എടുപ്പാൻ വഴിയോട്ടുതിരികയും ഒല്ലാ. ൧൭ ആ നാളുകളിൽ ഗൎഭിണികൾക്കും മുലകുടിപ്പിക്കുന്നവൎക്കും ഹാ കഷ്ടം! ൧൮ എന്നാൽ അതു ശീതകാലത്തിൽ സംഭവിക്കാതിരിപ്പാൻ പ്രാൎത്ഥിപ്പിൻ! ൧൯ ദൈവം പടെച്ച സൃഷ്ടിയുടെ ആരംഭമുതൽ ഇന്നേവരെ ഇല്ലാത്തതും ഇനിമേൽ ഭവിക്കാത്തതും ആയുള്ള ഉപദ്രവം തന്നെ ആ നാളുകൾ ആകും സത്യം. ൨൦ കൎത്താവ് നാളുകളെ ചുരുക്കീട്ടില്ല എങ്കിൽ, ഒരു ജഡവും രക്ഷപെടുകയില്ല; അവൻ തെരിഞ്ഞെടുത്ത വൃതന്മാർ നിമിത്തമൊ നാളുകളെ ചുരുക്കി വെച്ചതു. ൨൧ അപ്പോൾ ആരാനും നിങ്ങളോട് ഇതാ മശീഹ ഇവിടെ എന്നും, ഇതാ അവിടെ എന്നും പറഞ്ഞാൽ വിശ്വസിക്കരുതു! ൨൨ എങ്ങിനെ എന്നാൽ കള്ള മശീഹമാരും കള്ളപ്രവാചകരും എഴുനീറ്റു, കഴിയുന്നു എങ്കിൽ തെരിഞ്ഞെടുത്തവരേയും തെറ്റിച്ചു കളവാനായി അടയാളങ്ങളും അത്ഭുതങ്ങളും കാട്ടിക്കൊടുക്കും. ൨൩ നിങ്ങളാ സൂക്ഷിച്ചു നോക്കുവിൻ! ഇതാ ഞാൻ എല്ലാം നിങ്ങളോടു മുൻപറഞ്ഞുവല്ലൊ.

൨൪ എങ്കിലൊ ആ നാളുകളിലെ ഉപദ്രവത്തിന്റെ ശേഷം, സൂൎയ്യൻ ഇരുണ്ടു പോകയും, ചന്ദ്രൻ നിലാവിനെ തരായ്കയും, ൨൫ വാനത്തിലെ നക്ഷത്രങ്ങൾ വീണു വീണിരിക്കയും, സ്വൎഗ്ഗങ്ങളുടെ സൈന്യങ്ങൾ കുലുങ്ങിപോകയും ആം(യശ. ൩൪. ൪) ൨൬ അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും, തേജസ്സോടും കൂടമേഖങ്ങളിൽ വരുന്നത് അവർ കാണും. ൨൭ അന്ന് അവൻ തന്റെ ദൂതരെ അയച്ചു, ഞാൻ തെരിഞ്ഞെടുത്തവരെ ഭൂമിയുടെ അറുതിമുതൽ വാനത്തിൻ അറുതിവരെയും, നാലുകാറ്റുകളിൽ നിന്നും കൂട്ടിചേൎക്കും.

൨൮ എന്നാൽ അത്തിയിൽനിന്ന് ഉപമയെ ഗ്രിഹിപ്പിൻ! അതിന്റെ കൊമ്പ് ഇളതായി ഇലകളെ തഴെപ്പിക്കുമ്പോൾ, ൨൯ വേനിൽ അടുത്തത് എന്ന് അറിയുന്നുവല്ലൊ. അപ്രകാരം.

൧൧൬






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/136&oldid=163566" എന്ന താളിൽനിന്ന് ശേഖരിച്ചത്