യരുശലേമിൻ സംഹാരവും തന്റെ പ്രത്യക്ഷതയും പ്രവചിച്ചതു [മത്താ. ൨൪. ലൂ. ൨൧.]
൧ അവൻ ആലയത്തെ വിട്ടു പോകുമ്പോൾ, ശിഷ്യരിൽ ഒരുത്തൻ: ഗുരൊ, ഇതാ എന്തു കല്ലുകളും ഏതു നിൎമ്മാണങ്ങളും എന്ന് അവനോടു പറയുന്നു. ൨ അവനോടു യേശു: ഈ വലിയ പണികളെ കാണുന്നുവൊ? കല്ലു കല്ലിന്മേൽ ഇടിയാതെ വിടപ്പെടുകയില്ല എന്ന് ഉത്തരം പറഞ്ഞു. ൩ പിന്നെ അവൻ ഒലീവമയേറി ആലയത്തിന്ന് എതിരെ ഇരുന്നുകൊണ്ടാറെ, പേത്രനും യാക്കോബും യോഹനാനും അന്ദ്രെയാവും അവനോടു വേറിട്ടു തന്നെ ചോദിച്ചിതു: ൪ ഇവ എപ്പൊൾ ഉണ്ടാകും എന്നും, ഇവ എല്ലാം തികഞ്ഞു വരേണ്ടുമ്പോഴെക്കുള്ള ലക്ഷണം ഏത് എന്നും ഞങ്ങളോട് പറഞ്ഞാലും, ൫ എന്നതിന്നു യേശു ഉത്തരം ചൊല്ലി തുടങ്ങിയതു: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ നോക്കുവിൻ! ൬ എങ്ങിനെ എന്നാൽ ഞാനാകുന്നു എന്നു ചൊല്ലി, അനേകർ എൻനാം എടുത്തു വന്നു, പലരേയും തെറ്റിക്കും. ൭ നിങ്ങളൊ യുദ്ധങ്ങളും യുദ്ധശ്രുതികളും കേൾക്കുമ്പോൾ, കലങ്ങാതിരിപ്പിൻ! അത് ഉണ്ടാകേണ്ടതു സത്യം; അവസാനം ഉടനെ ഇല്ലതാനും. ൮ വംശം വംശത്തിന്നും, രാജ്യം രാജ്യത്തിന്നും എതിരെ എഴുനീല്ക്കും; അവിടവിടെ ഭൂകമ്പങ്ങളും, ക്ഷാമങ്ങളും, കലഹങ്ങളും ഉണ്ടാകും; ഇവ ഈറ്റുനോവുകളുടെ ആരംഭങ്ങളത്രെ; എന്നാൽ നിങ്ങളെ തന്നെ നോക്കുവിൻ! ൯ എന്നാമം നിമിത്തം നിങ്ങളെ സുനേദ്രിയങ്ങളിൽ ഏല്പിക്കയും, പള്ളികളിൽ തല്ലുകയും നാടുവാഴികൾക്കും രാജാക്കന്മാൎക്കും മുൻനിറുത്തുകയും ചെയ്യുമല്ലൊ; അവൎക്കു സാക്ഷ്യത്തിന്നായി തന്നെ. ൧൦ സുവിശേഷമൊ, മുമ്പെ സകല വംശങ്ങൾക്കും ഘോഷിക്കപ്പെടേണം. ൧൧ പിന്നെ നിങ്ങളെ ഏല്പിച്ചു കൊണ്ടു പോകുന്തോറും, ഏതു പറവു എന്നു മുൻകരുതുകയും ധ്യാനിക്കയും അരുതു; ആ നാഴികയിൽ തന്നെ നിങ്ങൾക്ക് എന്തു തരപ്പെട്ടാലും അതു പറവിൻ! ഉരെക്കുന്നതു നിങ്ങൾ അല്ല, വിശുദ്ധാന്മാവത്രെ ആകുന്നുവല്ലൊ. ൧൨ വിശേഷിച്ച്, സഹോദരൻ സഹോദരനെയും, അപ്പൻ കുട്ടിയേയും, മരണത്തിന്ന് ഏല്പിക്കും; മക്കളും പിതാക്കളുടെ നേരെ എഴുനീറ്റ്, അവരെ മരിപ്പിക്കും. ൧൩ എൻനാമം നിമിത്തം നിങ്ങൾ എല്ലാവരാലും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |