നിങ്ങളും ഇവ ഉണ്ടാകുന്നതു കാണുമ്പോൾ, (അവൻ) അടുക്കെ വാതില്ക്കൽ തന്നെ ആകുന്നു എന്ന് അറിവിൻ! ൩൦ ആമെൻ ഞാൻ നിങ്ങോടു പറയുന്നിതു: ഇവ ഒക്കയും ഉണ്ടാകുവോലത്തിന്ന് ഈ തലമുറ ഒഴിഞ്ഞു പോകയില്ല. ൩൧ വാനവും ഭൂമിയും ഒഴിഞ്ഞുപോകും, എന്റെ വചനങ്ങൾ ഒഴിഞ്ഞു പോകയില്ല താനു. ൩൨ ആ നാളൊ, നാഴികയൊ, സംബന്ധിച്ചിട്ട് പിതാവ് തന്നെ അല്ലാതെ, ആരെങ്കിലും സ്വൎഗ്ഗത്തിലെ ദൂതരും പുത്രനും കൂടെ അറിയുന്നില്ല. ൩൩ സമയം എപ്പോൾ എന്നറിയായ്കകൊണ്ടു സൂക്ഷിപ്പിൻ! ഉണൎന്നും, പ്രാൎത്ഥിച്ചും, കൊണ്ടിരിപ്പിൻ! ൩൪ പരദേശത്തു പോകുന്നു മനുഷ്യൻ തന്റെ വീടുവിട്ടു, ദാസൎക്കു അധികാരവും അവനവനു തക്ക വേലയും കൊടുത്തിട്ടു. വിശേഷാൽ കാവല്ക്കാരനോട്, ഉണൎന്നിരിപ്പാൻ കല്പിച്ച പോലെ തന്നെ. ൩൫ നിങ്ങളും വീടുടയവൻ സന്ധ്യക്കൊ, പാതിരാക്കൊ, പൂവങ്കോഴികൂകുകിലൊ, രാവിലെയൊ എപ്പോൾ വരും എന്നറിയായ്കകൊണ്ട്, ൩൬ അവൻ പെട്ടന്നു വന്നു, നിങ്ങൾ ഉറങ്ങുന്നതു കണ്ടു, പിടിക്കാതിരിക്കേണ്ടതിന്ന് ഉണൎന്നു കൊൾവിൻ. ൩൭ ഞാൻ നിങ്ങളോടു പറയുന്നതൊ എല്ലാവരോടും പറയുന്നു: ഉണൎന്നു കൊൾവിൻ എന്നത്രെ.
കലവിചാരം [മത്താ. ൨൬. ലൂ. ൨൨.], (൩) ബെത്വന്യയിലെ അഭിഷേകം [മത്താ. ൨൬. യൊ. ൧൨.], (൧൦) യൂദാവിൻ ദ്രോഹവും, (൧൭) തിരുവത്താഴവും, (൨൬) ഗഥശെമനയിലെ പോരാട്ടവും, (൪൩) പിടിപെട്ടതും, (൫൩) ന്യായവിസ്താരവും, (൬൬) ശിമോന്റെ വീഴ്ചയും, [മത്താ. ൨൬. ലൂ. ൨൨.]
൧ പെസഹയും പുളിപ്പില്ലാത്തതും ഉണ്ടാവാൻ രണ്ടു നാൾ ആകുമ്പോൾ, മഹാപുരോഹിതരും ശാസ്ത്രികളും (കൂടി) അവനെ ഉപായം കൊണ്ടു പിടിച്ചു കൊല്ലുവാൻ വഴി അന്വെഷിച്ചു കൊണ്ടിട്ടു, ൨ ജനത്തിൽ കലഹം ഉണ്ടാകായ്പാൻ പെരുനാളിൽ അരുത് എന്നു പറഞ്ഞു.
൩ യേശു ബെത്ഥന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ ആയി പന്തിയിൽ ഇരിക്കുമ്പോൾ, ഒരു സ്ത്രീ സ്വഛ്ശജടാമാംസിയാലെ വിലയേറിയ തൈലമുള്ള ഭരണിയുമായി വന്നു ഭരണിയെ പൊളിച്ച് അവന്റെ തലമേൽ ഒഴിച്ചു. ൪ അവിടെ ചിലർ ഉള്ളിൽമുഷിച്ചൽഭാവിച്ചു: ഈ തൈലത്തിൻ അഴിച്ചൽ എന്തിന്നു?
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |