THE GOSPEL OF MARK XL
൧൪ അത്തിപ്പഴങ്ങളുടെ സമയം അപ്പൊൾ ഇല്ലാഞ്ഞു.അതിനോട് അവൻ പറഞ്ഞു: ഇനി നിങ്കൽനിന്ന് എന്നേക്കും ആരും ഫലം
൧൫ തിന്നരുത്!എന്ന് ഉത്തരം പറഞ്ഞത്, അവന്റെ ശിഷ്യന്മാർ കേട്ടു. അനന്തരം അവർ യരുശലേമിൽ ചെന്നപ്പോൾ,അവൻ ആലയത്തിൽ കടന്നു വിശുദ്ധസ്ഥലത്തു വിൽക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കി തുടങ്ങി,പൊൻ വാണിഭക്കാരുടെ മേശകളേയും, പ്രാക്കളെ വിൽക്കുന്നവരുടെ പലകളേയും
൧൬ മറിച്ചുകളഞ്ഞു. ആരും വിശുദ്ധസ്ഥലത്തൂടെ
൧൭ഒരു പാത്രവും കൊണ്ടുപോയി കടപ്പാൻ സമ്മതിച്ചതും ഇല്ല. പിന്നെ അവർക്ക് ഉപദേശിച്ചിതു:എന്റെ ഭവനം സകല ജാതികൾക്കും പ്രാൎത്ഥനാലയം എന്നു വിളിക്കപ്പെടും പ്രകാരം എഴുതിയിരിക്കുന്നില്ലയൊ?(യശ.൫൬,൭.)നിങ്ങളൊ അതിനെ കള്ളന്മാരുടെ
൧വ്ര ഗുഹയാക്കി തീൎത്തു. എന്നു കേട്ടിട്ടു.ശാസ്ത്രികളും മഹാപുരോഹിതരും അവനെ നശിപ്പിപ്പാൻ വഴി അൻവെഷിച്ചു; കാരണം പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ വിസ്മയിക്കുന്നതിനാൽ
൧൯ അവർ അവനെ ഭയപ്പെട്ടു; സന്ധ്യയായപ്പൊൾ,അവൻ നഗരത്തെ വിട്ടു പുറപ്പെട്ടു പോയി.
൨o പിന്നെ രാവിലെ അവൻ കടന്നു പോരുമ്പോൾ, അത്തി
൨൧ വേരോടെ ഉണങ്ങിപ്പോയതു കണ്ടാറെ,പേത്രൻ ഓൎമ്മ ഉണ്ടായി:റബ്ബീ, നീ ശപിച്ചുകളഞ്ഞ അത്തി ഇതാ ഉണങ്ങിപ്പോയി!
൨൨ എന്ന് അവനോടു പറഞ്ഞു. യേശു അവരോട് ഉത്തരം ചൊല്ലിയത്; ദേവവിശ്വാസത്തെ ധരിച്ചു കൊൾവിൻ!ആമെൻ
൨൩ ഞാൻ നിങ്ങളോടു പറയുന്നു.ആരാനും ഹൃദയത്തിൽ ശങ്കവരാതെ,താൻ ചൊല്ലുന്നതുണ്ടാകുന്നു എന്നു വിശ്വസിച്ചും കൊണ്ട് ഈ മലയോട്,അല്ലയൊ നീങ്ങി കടലിൽ ചാടിപോ
൨൪എന്നു പറഞ്ഞാൽ, പറഞ്ഞപ്രകാരം അവനു ഉണ്ടാകും. അത് കൊണ്ടു ഞാൻ നിങ്ങളോട് ചൊല്ലുന്നിതു; നിങ്ങൾ പ്രാൎത്ഥിക്കുമ്പോൾ, എന്തെല്ലാം യാചിച്ചാലും, ലഭിച്ചു എന്നത്രെ വിശ്വസിപ്പിൻ,
൨൫ എന്നാൽ നിങ്ങൾക്ക് ഉണ്ടാകും.പിന്നെ(മത്താ ൬.൧൪.)പ്രൎത്ഥിച്ചു നിൽക്കുമ്പൊൾ, ആരുടെ നേരെ വല്ലതും ഉണ്ടായാൽ,സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെ ക്ഷമിച്ചു
൨൪ വിടേണ്ടതിന്ന് അവനു ക്ഷമിച്ചു വിടുവിൻ! നിങ്ങളൊ, ക്ഷമിക്കാഞ്ഞാൽ സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളേയും ക്ഷമിക്കയും ഇല്ല.
൧൧o
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |