താൾ:Malayalam New Testament complete Gundert 1868.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാർക്ക. ൧൧. അ.

൧൧. അദ്ധ്യായം. യരുശലേമിൽ പ്രവേശം [മത്താ. ൨൧. ലൂ. ൧൯.], ൧൧, ൧൯) അത്തിശാപം[മത്താ. ൨൧.], (൧൫) ദേവാലയശുദ്ധീകരണവും, (൨൭) ശാസ്ത്രികളുടെ ചോദ്യത്തിന്നു പ്രതിചോദ്യവും [മത്താ. ൨൧. ലൂ. ൧൯, ൨൦.] അവർ യരുശലേമിനോടു സമീപിച്ച് ഒലീവ മലയരികെ ൧ ബെഥഫഗ്ഗയിലും ബെത്ഥന്യയിലും എത്തുമ്പോൾ, അവൻ തന്റെ ശിഷ്യരിൽ ഇരുവരെ നിയോഗിച്ചു: നിങ്ങൾക്ക് എതി ൨ രെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ! അതിൽ പ്രവേശിച്ചാൽ ഉടനെ ഒരു മനുഷ്യനും കയറീട്ടില്ലാത്ത (കഴുത)ക്കുട്ടി കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ! വല്ലവ ൩ നും നിങ്ങളോട് ഈ ചെയ്യുന്നത് എന്തെന്ന് ചോദിച്ചാൽ, കർത്താവിന് ഇത് കൊണ്ട് ആവശ്യം ഉണ്ട് എന്നു ചൊല്ലുവിൻ; അവനും ക്ഷണത്തിൽ അതിനെ ഇങ്ങോട്ടയക്കും എന്നു പറയുന്നു. അവർ പോയി, തെരുവിൽ വാതിൽപുറത്തു കുട്ടി കെട്ടി ൪ നിൽക്കുന്നതു കണ്ട്, അഴിച്ചു വിടുന്നു. അവിടെ നിന്നവരിൽ ൫ ചിലർ അവരോടു: കുട്ടിയെ അഴിച്ചുകൊണ്ട് എന്തു ചെയ്യുന്നു? എന്നു പറഞ്ഞാറെ,യേശുകല്പിച്ചപ്രകാരംഅവരോടുപറഞ്ഞു; ൬ അവർഅവരെവിട്ടയക്കയുംചെയ്തു.പിന്നെകുട്ടിയെയേശു ൭ വിന്നടുക്കെകൊണ്ടുവന്നു, തങ്ങളുടെ വസ്ത്രങ്ങളെ അതിന്മേൽ പരത്തി അവനും കയറി ഇരുന്നു. പിന്നെ അനേകർ തങ്ങ ൮ ളുടെ വസ്ത്രങ്ങളെ വഴിയിൽ വിരിച്ചു മറ്റുഌഅവർ പറമ്പുകളിൽ നിന്നും തോൽ കൊത്തി വഴിയിൽ വിതറും.മുന്നുംപിന്നും ചെ ൯ ല്ലുന്നവർ: ഹൊശിയന്ന! കർത്താവിൻ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാക! നമ്മുടെ പിതാവായ ദാവിദിന്റെ രാജ്യം ൧0 വരുന്നതു വാഴ്ത്തപ്പെട്ടതു! അത്യന്നതങ്ങളിൽ ഹൊശിയന്ന! എന്ന് ആർത്തു കൊണ്ടിരുന്നു. പിന്നെഅവൻയരുശലേമിൽപുക്ക്ആലയത്തിൽകടന്നു; ൧൧ സകലവും ചുറ്റും നോക്കിയ ശേഷം, നേരം വൈകിയതു കൊണ്ടു പന്തിരുവരോടും കൂട ബെത്ഥന്യെക്കു പുറപ്പെട്ടു പോയി. പിറ്റെന്നാൾ അവർ ബെത്ഥന്യയെ വിട്ടു പോന്നപ്പോൾ, ൧൨ അവനു വിശന്നിട്ടു. ഇലയുള്ളൊരു അത്തിമരം ദൂരത്തുനി ൧൩ ന്നു കണ്ട്, ഇതിൽ വല്ലതും ലഭിക്കുമൊ എന്നു വെച്ചു ചെന്നു; അതിൽ എത്തിയപ്പൊൾ, ഇലകളല്ലാതെ ഒന്നും കണ്ടില്ല; കാരണം

                         ൧൦൯
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/129&oldid=163558" എന്ന താളിൽനിന്ന് ശേഖരിച്ചത്