THE GOSPEL OF MARK,IX
ടുന്ന ഒരു മേഘം സംഭവിച്ചു, മേഘത്തിൽ നിന്ന്: ഇവൻ എ ന്റെ പ്രിയ പുത്രൻ, ഇവനെ ചെവിക്കൊൾവിൻ എന്നൊരു
൮ ശബ്ദമുണ്ടായി. ക്ഷണത്തിൽ അവർ ചുററും നോക്കി, തങ്ങളോ ൯ ടു കൂട യേശുവെ മാത്രം അല്ലാതെ, മറ്റാരെയും കണ്ടിട്ടില്ല. അ
വർ മലയിൽനിന്ന് ഇറങ്ങുമ്പോൾ, മനുഷ്യപുത്രൻ മരിച്ചവരി ൽനിന്ന് എഴുനീററു എന്നു വന്നിട്ട് ഒഴികെ ഈ കണ്ടത് ആ
൧൦ രോടും അറിയിക്കാതിരിപ്പാൻ നിയോഗിച്ചു. ആ വാക്കിനെ അ
വർ ഉള്ളിൽ സംഗ്രഹിച്ചുംകൊണ്ടു, മരിച്ചവരിൽനിന്ന് എഴുനീ
൧൧ ല്ക്ക എന്നുള്ളത് എന്തെന്നു തൎക്കിച്ചു പോന്നു. പിന്നെ എലീ
യാ മുമ്പെ വരേണ്ടത് എന്നു ശാസ്ത്രികൾ വാദിക്കുന്നത് എ
൧൨ ന്തെന്ന്, അവർ ചോദിച്ചതിന്നു, യേശു ഉത്തരം പറഞ്ഞിതു:
എലീയാ മുമ്പെ വന്നു സകലവും യഥാസ്ഥാനത്താക്കുന്നു സ ത്യം, എന്നാൽ മനുഷ്യപുത്രനേകൊണ്ട് എങ്ങിനെ എഴുതിക്കിട ക്കുന്നു? അവൻ പലതും കഷ്ടിച്ചും ധിക്കരിക്കപ്പെട്ടും പോകെ
൧൩ ണം(എന്നുണ്ടു).ഞാനൊഎലീയാവും വന്നിരിക്കുന്നു, അവനെ
ചൊല്ലി എഴുതിഇരിക്കുന്ന പ്രകാരം തന്നെ അവർ തോന്നിയത് എല്ലാം അവനോടു ചെയ്തു എന്നു നിങ്ങളോടു പറയുന്നു.
൧൪ അവൻ ശിഷ്യരുടെ അടുക്കെ വന്നാറെ, വലിയപുരുഷാരം
അവരെ ചുററി നില്ക്കുന്നതും ശാസ്ത്രികൾ അവരോടു തൎക്കിക്കു
൧൫ ന്നതും കണ്ടു. പുരുഷാരം അവനെ കണ്ടഉടനെ സ്തംഭിച്ച്, ഓടി ൧൬ വന്നു അവനെ വന്ദിച്ചു. ശാസ്ത്രികളോട്, അവൻ നിങ്ങൾ ൧൭ തങ്ങളിൽ തൎക്കിക്കുന്നത് എന്തെന്നു ചോദിച്ചതിന്നു, പുരുഷാര
ത്തിൽ ഒരുത്തൻ ഉത്തരം പറഞ്ഞിതു: ഗുരോ, വാക്കില്ലാത്ത ആ ത്മാവ് കൂടിയ എന്റെ മകനെ നിന്റെ അടുക്കെ കൊണ്ടുവന്നു.
൧൮ അത് അവനെ പിടിക്കുന്തോറും അവനെ വലിക്കുന്നു, പി
ന്നെ നുരെച്ചും പല്ലു കടിച്ചും വറണ്ടു പോകുന്നു; അതിനെ പു റത്താക്കേണ്ടതിന്നു നിന്റെ ശിഷ്യന്മാരോടു പറഞ്ഞിട്ടും അവ
൧൯ ൎക്കു കഴിവില്ലാഞ്ഞു. എന്നാറെ, അവരോട്: അവിശ്വാസമുള്ള
തലമുറയെ! എത്രോടം ഞാൻ നിങ്ങളരികെ ഇരിക്കും? എത്രോടം നിങ്ങളെ പൊറുക്കും? അവനെ എനിക്ക് കൊണ്ടുവരുവിൻ!
൨൦ എന്നുത്തരം പറഞ്ഞു. അവനെ അവനടുക്കെ കൊണ്ടുവന്നു,
അവനെ കണ്ട ഉടനെ, ആത്മാവ് അവനെ ഇഴെച്ചു, അവനും
൨൧ നിലത്തു വീണു, നുരൈച്ചുരുണ്ടു വന്നു. ഇത് അവനു സംഭ
വിച്ചിട്ട് എത്ര കാലമായി? എന്ന് അപ്പനോട്, ചോദിച്ചാറെ, ൧൦൨
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |