Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മാൎക്ക. ൮. ൯. അ.

  പിന്നെ തന്റെ ശിഷ്യരോടും കൂടെ പുരുഷാരത്തെ അരികെ       ൩൪
 വിളിച്ച്, അവരോട് പറഞ്ഞിതു: എന്റെ പിന്നാലെ വരുവാൻ
 ഒരുവൻ ഇഛ്ചിച്ചാൽ, തന്നെത്താൻ തള്ളീട്ടും തന്റെക്രൂശിനെ
 എടുത്തുകൊണ്ട് എന്നെ അനുഗമിപ്പൂതാക, ആരാനും തന്റെ      ൩൫
 ദേഹിയെ രക്ഷിപ്പാൻ ഇഛ്ചിച്ചാൽ, അതിനെ കളയും, ആരാ
 നും എന്നെയും സുവിശേഷത്തെയും ചൊല്ലി. തന്റെ ദേഹി
 യെ കളഞ്ഞാലൊ, അതിനെ രക്ഷിക്കും. കാരണം ഒരു മനുഷ്യൻ ൩൬
 സൎവ്വലോകം നേടിയാറെയും തന്റെ ദേഹിക്കു ചേതംവന്നാൽ
 അവന് എന്തു പ്രയോജനം ഉള്ളൂ? അല്ല, തന്റെ ദേഹിയെ        ൩൭
 വീണ്ടുകൊൾവാൻ മനുഷ്യൻ എന്തൊരു മറുവില കൊടുക്കും?
 ഈ വ്യഭിചാരവും, പാപവും ഉള്ള തലമുറയിൽ ആരാനും എ      ൩൮
 ന്നേയും എന്റെ വചനങ്ങളേയും കുറിച്ചു നാണിച്ചാൽ, ആയ
 വനെ കുറിച്ചു, മനുഷ്യപുത്രനും വിശുദ്ധദൂതരോടു കൂടെ, തന്റെ
 പിതാവിൻ തേജസ്സിൽ വന്നപ്പോൾ നാണിക്കും സത്യം.
                      ൯. അദ്ധ്യായം.
 രൂപാന്തരവും, (൧൪)ചന്ദ്രബാധെക്കു ശാന്തിയും, (൨൦)സ്വമരണത്തെ പിന്നെ
 യും അറിയിച്ചതും [മത്താ.൧൭.ലൂ. ൯.], (൩൩) ശിശുഭാവവും ഇടൎച്ചകളെസങ്ക
 ടവും [മത്താ. ൧൮. ലൂ. ൯.]
 പിന്നെ ആമെൻ ഞാൻ നിങ്ങളോട് പറയുന്നിതു: ദൈവ         ൧
 രാജ്യം ശക്തിയിൽ വരുന്നതു കാണുവോളം, മരണത്തെ ആ
 സ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട് എന്ന്
 അവരോടു പറഞ്ഞു. ആറു ദിവസം കഴിഞ്ഞശേഷം, യേശു       ൨
 പേത്രനേയും, യാക്കോബ് യോഹനാന്മാരെയും, കൂട്ടിക്കൊണ്ട്,
 ഒരുയൎന്ന മലമേൽ അവരോടത്രെ വേറിട്ടു നടന്നു; പിന്നെ അ
 വരുടെ മുമ്പാകെ മറുരൂപപ്പെട്ടിട്ടു, അവന്റെ വസ്ത്രങ്ങൾ ഭൂമി        ൩
 യിൽ അലക്കുന്നവൻ വെളിപ്പിച്ചുകൂടാതവണ്ണം ഹിമം പോലെ
 മിനുങ്ങി, ഏററം വെളുത്തു ചമഞ്ഞു. എലീയാ മോശെയോടു കൂട    ൪
 അവൎക്കു കാണായ്വന്നു, യേശുവോടു സംഭാഷിച്ചു കൊണ്ടിരു
 ന്നു. അതിനു പേത്രൻ യേശുവോടു, റബ്ബീ, നാം ഇവിടെ ഇ          ൫
 രിക്കുന്നതു നല്ലതു; ഞങ്ങൾ മൂന്നു കുടിലുകളെ ഉണ്ടാക്കട്ടെ! ഒന്നു
 നിണക്കും, ഒന്നു മോശെക്കും, ഒന്ന് എലീയാവിന്നും എന്നു പറ
 ഞ്ഞു. കാരണം അവർ ഭയപരവശരാകകൊണ്ടു എന്തു പറയേ     ൬
 ണ്ടു എന്ന് അവർ അറിയാഞ്ഞു. പിന്നെ അവരിൽ നിഴലി          ൭
                         ൧൦൧




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/121&oldid=163550" എന്ന താളിൽനിന്ന് ശേഖരിച്ചത്