താൾ:Malayalam New Testament complete Gundert 1868.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മാൎക്ക. ൯. അ.


൨൨ അവൻ പറഞ്ഞു: ചെറുപ്പം മുതൽ തന്നെ, അത് പലപ്പോഴും അവനെ നശിപ്പിക്കേണ്ടതിന്നു, തീയിലും വെള്ളങ്ങളിലും തള്ളിക്കളഞ്ഞു; നിന്നാൽ വല്ലതും കഴിയും എങ്കിലൊ, ഞങ്ങളെ കരളലിഞ്ഞു തുണക്കേണമേ! ൨൩ യേശു അവനോടു പറഞ്ഞു: നിന്നാൽ കഴിയും എങ്കിൽ എന്നൊ? വിശ്വസിപ്പാൻ (കഴിയും എങ്കിൽ) എന്നത്രെ. വിശ്വസിക്കുന്നവന് എല്ലാം കഴിയും; ൨൪ ബാലന്റെ അപ്പൻ ഉടനെ പൊട്ടി കണ്ണീർ വാൎത്തു പറഞ്ഞു: (കൎത്താവെ!) ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കണമേ! ൨൫ എന്നാറെ, പുരുഷാരം ഓടിക്കൂടുന്നതു യേശു കണ്ടിട്ട്, അശുദ്ധാത്മാവെ ശാസിച്ചു: വാക്കില്ലാതെ ഊമനായ ആത്മാവെ! ഞാൻ നിന്നോട് കല്പിക്കുന്നു: ഇവനെ വിട്ടു പോ; ഇനി അകമ്പൂകയും അരുത്! എന്നു പറഞ്ഞു. ആയത് ആൎത്തും ൨൬ അവനെ വളരെ ഇഴെച്ചുംകൊണ്ടു പുറപ്പെട്ടു പോയി; അവൻ മരിച്ചു എന്ന് പലരും പറവന്താക്കവണ്ണം ശവം പോലെ ആയി. ൨൭ അപ്പോൾ യേശു അവനെ കൈയിൽ പിടിച്ച് ഏഴുനീല്പിച്ചു, അവൻ നിവിരുകയും ചെയ്തു. വീട്ടിൽ ചെന്നപ്പോൾ, അവനോടു ശിഷ്യന്മാർ പ്രത്യേകം ചോദിച്ചു: ഞങ്ങൾക്ക് അതിനെ പുറത്താക്കി കൂടാഞ്ഞത് എന്ത്? ൨൮ എന്നതിനു: പ്രാൎത്ഥനയായാലും ഉപവാസത്താലും അല്ലാതെ, ഈ ജാതി ഒന്നിനാലും പുറപ്പെട്ടുകൂടാ എന്നു പറഞ്ഞു.

൩0 അവിടെനിന്ന് അവർ യാത്രയായി, ഗലീലയിൽ കൂടി കടക്കുമ്പോൾ, ആരും അറിവാൻ അവനു മനസ്സായില്ല. ൩൧ കാരണം അവൻ തന്റെ ശിഷ്യരെ പഠിപ്പിച്ചു: മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ ഏല്പിക്കപ്പെടുന്നു, അവർ അവനെ കൊന്നുകളയും കൊന്നിട്ടു, മൂന്നാം നാൾ അവൻ ഉയിൎത്തെഴുനീല്ക്കയും ചെയ്യും എന്നു പറഞ്ഞു കൊണ്ടിരുന്നു. ൩൨ ആവാക്ക് അവർ ഗ്രഹിയാതെ, അവനോട് ചോദിപ്പാൻ ഭയപ്പെട്ടിരുന്നു.

൩൩ പിന്നെ അവൻ കഫൎന്നഫ്രമിൽ വന്നപ്പോൾ, വീട്ടിൽ ആയശേഷം: നിങ്ങൾ വഴിയിൽ വെച്ചു തമ്മിൽ വാദിച്ചത് എന്തെന്ന് അവരോട് ചോദിച്ചു. ൩൪ വഴിയിൽ വെച്ച് അവർ ഏറെ, വലുതായവർ ആർ എന്നു തങ്ങളിൽ വാദിക്കകൊണ്ടു മിണ്ടാതെ നിന്നു. ൩൫ അവനും ഇരുന്നു പന്തിരുവരെയും വിളിച്ചു കൂട്ടി: ഒരുവൻ മുമ്പനാവാൻ ഇഛ്ശിച്ചാൽ, എല്ലാവരിലും ഒടുക്കത്തെവനും, ൩൬ എല്ലാവൎക്കും ശുശ്രൂഷക്കാരനും ആക, എന്ന് അവരോടു

൧0൩Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Alfasst എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/123&oldid=163552" എന്ന താളിൽനിന്ന് ശേഖരിച്ചത്