സ്തംഭിച്ചു പോയി. ൪൩ ഇത് ആരും അറിയരുതെന്ന് അവരോടു വളരെ ആജ്ഞാപിച്ച് അവൾക്കു തിന്മാൻ കൊടുക്കേണ്ടതിന്നു പറകയും ചെയ്തു.
നചറത്തിലെ അവിശ്വാസം [മത്താ. ൧൩.], (൭) അപോസ്തലരെ അയച്ചതു [മത്താ. ൧൦. ലൂ. ൯.], (൧൪) ഹെരോദാ യോഹനാനെ കൊന്നതു [മത്താ. ൧൪. ലൂ. ൯.], (൩൦) ൫൦൦൦ങ്ങൾക്കു ഭക്ഷണം കൊടുത്തു [മത്താ. ൧൪. ലൂ. ൯. യൊ. ൬.], (൪൭) പൊയ്കയിന്മേൽ നടന്നതു [മത്താ. യൊ.]
൧ അവൻ അവിടെ നിന്നു യാത്രയായി, തന്ന്റ്റെ പിതൃനഗരത്തിൽ വന്ന് അവന്റെ ശിഷ്യരും പിഞ്ചെല്ലുന്നുണ്ടു. ൨ ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചു തുടങ്ങി; കേൾക്കുന്നവർ പലരും സ്തംഭിച്ച്: ഇവന് ഇവ എവിടെനിന്ന് അവനു കൊടുക്കപ്പെട്ട ജ്ഞാനവും ഇങ്ങിനെ അവന്റെ കൈകളാൽ നടക്കുന്ന ശക്തികളും എന്തുപോൽ! ൩ ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ യൂദാ ശിമോൻ എന്നവരുടെ സഹോദരനും ആയ തച്ചനല്ലയൊ? അവനെ സഹോദരികളും നമ്മോടല്ലൊ പാൎക്കുന്നു! എന്നു ചൊല്ലി, അവങ്കൽ ഇടറി പോയി. ൪ എന്നാറെ, യേശു: പ്രവാചകനു തന്റെ പിതൃനഗരത്തിലും ചേൎച്ചക്കാരിലും സ്വഭവനത്തിലും ഒഴികെ മാന ഇല്ലാതിരിക്കയില്ല എന്ന് അവരോടു പറഞ്ഞു. ൫ അല്പം ചില ബലഹീനരുടെ മേൽ കൈകളെ വെച്ചു സൌഖ്യം വരുത്തുക അല്ലാതെ, അവിടെ ശക്തി ഒന്നും കാണിപ്പാൻ കഴിഞ്ഞില്ല. ൬ അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചൎയ്യപ്പെട്ടു, ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ടു സഞ്ചരിക്കയും ചെയ്തു.
൭ പിന്നെ പന്തിരുവരെയും അടുക്കെ വിളിച്ച്, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവൎക്കു അശുദ്ധാത്മാക്കളിൽ അധികാരവും കൊടുത്തു: വഴിക്കു വടിയല്ലാതെ ഒന്നും എടുക്കരുത്; ൮ പൊക്കണവും അപ്പവും മടിശ്ശീലയിൽ ചെമ്പു(നാണ്യവും) അരുതു; ചെരിപ്പുകൾ ഇട്ടത്രെ (നടക്കുക); ൯ രണ്ടു വസ്ത്രം ധരിക്കയും അരുത് എന്ന് അവരോട് ആജ്ഞാപിച്ചു. ൧൦ പിന്നെ എങ്ങായാലും ഒരു വീട്ടിൽ കടന്നാൽ, അവിടെനിന്നു പുറപ്പെടുവോളത്തേക്ക് അതിൽ തന്നെ വസിപ്പിൻ! ൧൧ ആർ എങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളെ കേൾക്കാതെയും ഇരുന്നാൽ, അവിടം വിട്ടു,
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |