താൾ:Malayalam New Testament complete Gundert 1868.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മാൎക്ക. ൫. അ.


വിച്ചു, സകല വസ്തുവും, ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ, ഏറ്റം കെടുതിയായി പോയ ശേഷം, ൨൭ യേശുവിന്റെ വൎത്തമാനം കേട്ടിട്ടു പുരുഷാരത്തിൽ വഴിയെ വന്നു. ൨൮ ഇവന്റെ വസ്ത്രങ്ങൾ പോലും തൊട്ടു എങ്കിൽ, ഞാൻ രക്ഷപ്പെടും എന്നു ചൊല്ലി, അവന്റെ വസ്ത്രം തൊട്ടു; ൨൯ ക്ഷണത്തിൽ അവളുടെ രക്തത്തിൻ ഉറവ് വറ്റി, അവൾ ബാധ മാറി, സൗഖ്യം വന്നു എന്നു ശരീരത്തിൽ അറികയും ചെയ്തു. ൩0 യേശു തങ്കൽനിന്നു ശക്തിപുറപ്പെട്ടത് ഉടനെ ഉള്ളിൽ അറിഞ്ഞു, പുരുഷാരത്തിൽ തിരിഞ്ഞു (നോക്കി): എന്റെ വസ്ത്രങ്ങളെ തൊട്ടത് ആർ? എന്നു പറഞ്ഞു. ൩൧ അവനോടു ശിഷ്യന്മാർ പറഞ്ഞു: പുരുഷാരം നിന്നെ തിരക്കുന്നത് കണ്ടിട്ടും എന്നെ തൊട്ടത് ആർ എന്നു പറയുന്നുവൊ? ൩൨ അവനൊ അതു ചെയ്തവളെ കാണ്മാൻ ചുറ്റും നോക്കി കൊണ്ടിരുന്നു. ൩൩ അപ്പോൾ, സ്ത്രീ തന്നിൽ ഉണ്ടായത് അറിഞ്ഞിട്ടു ഭയപ്പെട്ടും വിറെച്ചും വന്ന്, അവന്മുമ്പിൽ വീണു വസ്തുത ഒക്കെയും പറഞ്ഞു. ൩൪ അവളോട് അവൻ പറഞ്ഞു: മകളെ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു, സമാധാനത്തിൽ പോയി നിന്റെ ബാധയിൽ സ്വസ്ഥയായിരിക്ക. ൩൫ ഇങ്ങനെ പറയുമ്പോൾ തന്നെ പള്ളിമൂപ്പന്റെ വീട്ടിൽനിന്ന് ആളുകൾ വന്നു: നിന്റെ മകൾ മരിച്ചു പോയി, ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നത് എന്തിന്? ൩൬ എന്ന് പറഞ്ഞയുടനെ, യേശു ആ വാക്ക് കേട്ടിട്ടു പള്ളിമൂപ്പനോട്: ഭയപ്പെടായ്ക! വിശ്വസിക്ക മാത്രം ചെയ്ക്ക എന്നു പറഞ്ഞു. ൩൭ പ്രേതനേയും യാക്കോബെയും യാക്കോബിൻ സഹോദരനായ യോഹനാനെയും അല്ലാതെ, മറ്റാരെയും പിഞ്ചെല്ലുവാൻ സമ്മതിയാതെ, ൩൮ പള്ളിമൂപ്പന്റെ വീട്ടിൽ വന്ന് ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു, ൩൯ അകമ്പുക്കു: നിങ്ങളുടെ ആരവാരവും കരച്ചിലും എന്തിനു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രെ! എന്ന് അവരോട് പറഞ്ഞു; അവർ അവനെ പരിഹിച്ചു. ൪0 അവനൊ എല്ലാവരെയും പുറത്താക്കി, കുട്ടിയുടെ അമ്മയപ്പന്മാരെയും തന്റെ ഒന്നിച്ചുള്ളവരെയും കൂട്ടിക്കൊണ്ടു, കുട്ടി കിടക്കുന്നേടത്തു കടന്നു, ൪൧ കുട്ടിയുടെ കൈപിടിച്ചു, ബാലെ, ഞാൻ നിന്നോടു കല്പിക്കുന്നു എഴുനീല്ക്ക എന്നൎത്ഥത്തോടെ: തലീഥ കൂമി എന്ന് അവളോട് പറയുന്നു. ൪൨ ബാലയും ഉടനെ എഴുനീറ്റു, പന്ത്രണ്ടു വയസ്സുള്ളവൾ ആകകൊണ്ടു നടന്നു; അവരും മഹാവിസ്മയത്താലെ

൯൧Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Alfasst എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/111&oldid=163539" എന്ന താളിൽനിന്ന് ശേഖരിച്ചത്