Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE GOSPEL OF MARK.V

    ൯      വലിയ ശബ്ദത്തോടെ കൂക്കി പറഞ്ഞു. അവനോടു യേശു:
            നിന്റെ പേർ എന്തു? എന്നു ചോദിച്ചതിന്നു: ഞങ്ങൾ അനേ
            കർ ആകയാൽ (പട്ടാളം) ലെഗ്യൊൻ എന്ന പേർ ഉണ്ടു എന്നു
   ൧൦      പറഞ്ഞു. ദേശത്തിൽനിന്ന് ഞങ്ങളെ അയച്ചു കളയാതിരിപ്പാൻ
   ൧൧     ഏറിയോന്ന് അപേക്ഷിച്ചു. അവിടെ മലയരികെ ഒരു വലിയ
   ൧൨     പന്നിക്കൂട്ടം മേയുന്നുണ്ടു: ഇവററിൽ പ്രവേശിക്കത്തക്കവണ്ണം
            ഞങ്ങളെ പന്നികളിലേക്ക് അയക്കുക എന്നു (ഭൂതങ്ങൾ) അവ
   ൧൩     നോട് അപേക്ഷിച്ചു: യേശു ഉടനെ അനുവാദം കൊടുത്തു;
            അശൂദ്ധാത്മാക്കളും പുറപ്പെട്ടു പന്നികളിൽ കടന്നു, കൂട്ടം ഞെട്ടി,
            കടുന്തൂക്കത്തൂടെ കടലിൽ പാഞ്ഞിറങ്ങി, ഈരായിരത്തോളം എ
  ൧൪      ണ്ണം കടലിൽ വീൎപ്പുമുട്ടി ചാകയും ചെയ്തു. അവ മേയ്ക്കുന്നവർ
            മണ്ടിപ്പോയി പട്ടണത്തിലും നിലങ്ങളിലും അറിയിച്ചു; സംഭ
            വിച്ചത് എന്തെന്ന് കാണ്മാൻ(പലരും) യാത്രയായി, യേശുവോ
   ൧൫     ട് എത്തി, ലെഗ്യൊൻ ഉണ്ടായ ഭൂതഗ്രസ്തൻ വസ്ത്രം ഉടുത്തും
   ൧൬    സുബോധപൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു. ഭൂതഗ്രസ്ത
            ന് ഉണ്ടായതും പന്നികളുടെ വൃത്താന്തവും കാണികൾ അവ
   ൧൭      രോട് അറിയിച്ചപ്പോൾ, തങ്ങളുടെ അതിരുകളെ വിട്ടു പോവാൻ
   ൧൮      അവനോട് അപേക്ഷിച്ചു തുടങ്ങി. അവൻ പടകേറുമ്പോൾ,
   ൧൯      തന്നോട് കൂടെ ഇരിപ്പാൻ ഭൂതഗ്രസ്തൻ അപേക്ഷിച്ചു. അവ
             നെ സമ്മതിയാതെ: നിണക്കുള്ളവരെ കാണ്മാൻ നിന്റെ വീ
             ട്ടിൽ ചെന്നു, കൎത്താവ്‍ നിന്നിൽ കനിഞ്ഞു ചെയ്തിട്ടുള്ളത് ഒക്ക
   ൨൦         യും പ്രസ്താപിക്ക എന്ന് അവനോടു പറയുന്നു. അവനും പോ
             യി യേശു തന്നിൽ ചെയ്തത് ഒക്കെയും ദശപുരത്തിൽ ഘോഷി
             ച്ചു തുടങ്ങി, എല്ലാവരും ആശ്ചൎ‌യ്യപ്പെടുകയും ചെയ്തു.
    ൨൧      യേശു പടകിൽ പിന്നെയും ഇക്കരെ കടന്നശേഷം, കടലരി
             കെ ഇരിക്കുമ്പോൾ, വലിയ പുരുഷാരം അവനോടുചേൎന്നുകൂടി.
    ൨൨      അപ്പോൾ (കണ്ടാലും) പള്ളിമൂപ്പരിൽ യായീൻ എന്ന പേരുള്ല
    ൧൩     ഒരുത്തൻ വന്ന് അവനെ കണ്ടു കാക്കൽ വീണു: എന്റെ 
             ചെറുമകൾ അത്യാസന്നത്തിൽ ആകുന്നു; അവൾ രക്ഷപെട
             ടേണ്ടതിന്നു നീ വന്ന് അവളുടെ മേൽകൈകളെ വെച്ചാലും എ
    ൧൪      ന്നാൽ അവൾ ജീവിക്കും എന്നു വളരെ അപേക്ഷിച്ചു. അവ
             നോട് അവൻ കൂടിപോയി, വലിയ പുരുഷാരവും പിഞ്ചെന്ന്
    ൧൫     അവനെ തിരക്കി പോന്നു. അപ്പോൾ പന്തീരാണ്ടു രക്തവാ
    ൧൬    ൎച്ചയുള്ളോരു സ്ത്രീ, പല വൈദ്യന്മാരായലും ഏറിയോന്ന് അനുഭ
                                     ൯൦




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/110&oldid=163538" എന്ന താളിൽനിന്ന് ശേഖരിച്ചത്