താൾ:Malayalam New Testament complete Gundert 1868.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാൎക്ക. ൬. അ.

നിങ്ങളുടെ കാലുകൾക്കു കീഴുള്ള ധൂളിയെ അവർക്കു സാക്ഷ്യത്തി ന്നായി കടഞ്ഞു കളവിൽ! (ആമെൻ ഞാൻ നിങ്ങളോടു പറയു ന്നിതു: ന്യായവിധിനാളിൽ ആ പട്ടണത്തിനേക്കാൾ സദോമി ന്നും ഘമോറെക്കും സഹിച്ചു കൂടുമായിരിക്കും). അവരും പുറപ്പെ ൧൨ ട്ടു, മാനസാന്തരപ്പെടേണം എന്നു ഘോഷിച്ചു പോന്നു. പല ൧൩. ഭ്രതങ്ങളെയും ആട്ടിക്കളഞ്ഞ്, അനേകം ബലഹീനരെ എണ്ണ കൊണ്ടു തേച്ചു സൌഖ്യം വരുത്തികൊണ്ടിരുന്ന്.

 ഇങ്ങിനെ അവന്റെ നാമം പ്രസിദ്ധമായി വരുമ്പോൾ,     ൧൪

ഹെരോദാരാജവും കേട്ടിട്ടു: സ്നാപകനായ യോഹനാൻ മരിച്ച വരിൽ നിന്ന് ഉണർന്നത് കൊണ്ടത്രെ ഈ ശക്തികൾ ഇവ നിൽ വ്യാപരിക്കുന്നു എന്നു പറഞ്ഞു. അവൻ എലീയാവ് എ ൧൫ ന്നു മററ് ചിലർ പറഞ്ഞു; പ്രവാചകരിൽ ഒരുവനെ പോലെ പ്രവാചകനാകുന്നു എന്നു മററവരും പറഞ്ഞു. അതു ഹെരോ ൧൬ ദാ കേട്ടാറെ: ഞാൻ തല വെട്ടിച്ച യോഹനാൻ തന്നെ ആകുന്നു; അവൻ (മരിച്ചവരിൽനിന്ന്) ഉണർന്നു വന്നു എന്നു പറഞ്ഞു. ഹെരോദാ ആകട്ടെ, തന്റെ സഹോദരനായ ഫിലിപ്പന്റെ ഭാ ൧൭ യ്യ ഹെരോദ്യയെ വേട്ടതു കൊണ്ടു. സഹോദരന്റെ ഭാര്യയെ എടുക്കുന്നതു നിണക്കു വിഹിതമല്ല എന്നു യോഹനാൻ ഹെ ൧൮ രോദാവോടു പറകകൊണ്ടു, അവൻ അവൾ ന്മിത്തം ആളയ ച്ചു, യോഹനാനെ പിടിപ്പിച്ചു തടവിൽ കെട്ടിച്ചാക്കിയിരുന്നു. ഹെരോദ്യ അവനിൽ ഉൾപ്പക ഭാവിച്ചു കൊല്ലവാനും ഇച്ഛിച്ചു, ൧൯ കഴിഞ്ഞില്ല താനും കാരണം ഹെരോദാ യോഹനാനെ നീതിയും ൨ഠ വിശൂദ്ധിയും ഉള്ള പുരുഷൻ എന്നറിഞ്ഞ്, അവനെഭയപ്പട്ടു, സൂക്ഷിച്ചു വെച്ചും അവനിൽ നിന്നു കേട്ട പ്രകാരം പലതും ചെയ്തു. മനസ്സോടെ അവനെ കേട്ടും കൊണ്ടിരുന്നു. ശേഷം ൨൧ തക്കത്തിൽ ഒരു ദിവസം വന്നാറെ, ഹെരോദാ തന്റെ ജനനോ ത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമാണികൾക്കും അത്താഴം കഴിച്ചപ്പൊൾ -- ഹെരോദ്യയുടെ മകൾ അകമ്പുക്കു നൃത്തംചെയ്തു; ഹെരോദാവെ ൨൨ യും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: മനസ്സുള്ളത് എ ൨൩ ന്നോട് ചോദിച്ചുകൊൾക! നിണക്കു തരാം എന്നു രാജാവ് ബാ ലയോടു പറഞ്ഞു: നീ എന്തു ചോദിച്ചാലും രാജ്യത്തിന്റെ പാ തിയോളവും നിണക്കു തരുന്നു എന്നു സത്യവും ചെയ്തു. അവ ൨൪ ളോ പുറപ്പെട്ടു, തന്റെ അമ്മയോട് എന്തു ചോദിക്കേണം എന്നു

                     ൯൩
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/113&oldid=163541" എന്ന താളിൽനിന്ന് ശേഖരിച്ചത്