43 ഉടനെ കുഷ്ഠ്ം മാറി, ശുദ്ധി വരികയും ചെയ്തു. യേശു അവനെ അമൎച്ചയായി ശാസിച്ചു: 44 നോക്കൂ, ആരോടും ഒന്നും പറയാതെ പുറപ്പെട്ടു, പുരോഹിതനു നിന്നെത്തന്നെ കാണിചു, നിന്റെ ശുദ്ധീകരണത്തിനായി, മോശെ ആജ്ഞാപിച്ചവ, അവൎക്കുളള സാക്ഷ്യത്തിനായി കഴിച്ചുകൊൾക ! എന്നു ചൊല്ലി, അവനെ പുറത്താക്കി. 45 അവനും പുറപ്പെട്ടു, പലതും ഘോഷിപ്പാനും വിവരത്തെ പരത്തുവാനും തുടങ്ങി, അവനു പ്രസിദ്ധമായി ഊരിൽ കടപ്പാൻ കഴിയാതെ ആക്കിവെചു; (അതുകൊണ്ടു) അവൻ പുറത്തു നിൎജ്ജനസ്ഥങ്ങളിൽ പാൎത്തു, എല്ലാടത്തുംനിന്നു (ജനങ്ങൾ) അവന്റെ അടുക്കെ വന്നു കൂടുകയും ചെയ്തു.
2 അധ്യായം
വാതശാന്തി [മത്താ 9, ലൂ 5], (13) മത്തായുടെ വിളിയും ഉപവാസ ചോദ്യവും [മത്താ 9, ലൂ 5], (23) ശബ്ബട്ത്തിൽ കതിരുകളെ പറിക്കാലെ വാദം [മത്താ 12 ലൂ 6]
1 ചില ദിവസങ്ങളിൽ പിന്നെ മടങ്ങി, കഫൎന്നഹൂമിൽ പ്രവേശിചു.
2 അവൻ വീട്ടിലേക്കു ആയി എന്നു കേട്ട ഉടനെ പലരും വന്നു കൂടി, വാതില്ക്കലും ഇടം ഇല്ലാതാക്കി. അവരോടു അവന് വചനത്തെ പറയുമ്പോൾ
3 നാലാൾ എടുത്ത പക്ഷവാതക്കാരനെ അവന്റെ അടുക്കൽ കൊണ്ടുവന്നു;
4 പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാൽ അവൻ ഇരിക്കുന്നതിന്റെ മേല്പുരയെ പൊളിചു, കുഴിചു, പക്ഷവാതക്കാരൻ കിടക്കുന്ന ശയ്യയെ ഇറക്കി വിടുന്നു.
5 അവരുടെ വിസ്വാസത്തെ യേശു കണ്ടു, പക്ഷവാതക്കാരനോട്: കുഞ്ഞനെ, നിന്റെ പാപങ്ങൾ നിണക്ക് മോചിക്കപ്പെട്ടിരിക്കുന്നു ! എന്നു പറയുന്നു.അവിടെ ചില ശാസ്ത്രികൾ ഇരുന്നുകൊണ്ടു:
6 ഇവൻ ഇങ്ങിനെ (ദേവ)ദൂഷണം ചൊല്ലുന്നതു എന്തു ?
7 ഏകദൈവമല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ ? എന്നു ഹ്രദയങ്ങളിൽ ചിന്തിചു നിന്നു.
8 ഇങ്ങിനെ തങ്ങളിൽ ചിന്തിക്കുന്നതു യേശു പെട്ടെന്നു തന്റെ ആത്മാവിൽ ബോധിച്ചിട്ടു അവരോടു പറഞ്ഞിതു: നിങ്ങളുടെ ഹ്രദയങ്ങളിൽ ഇവ ചിന്തിപ്പാൻ എന്തു ?
9 പക്ഷവാതക്കാരനോടു, നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു പറവാനൊ; എഴുന്നീറ്റു, നിന്റെ കിടക്ക എടുത്തു നടക്ക എന്നു പറവാനൊ;
10 ഏതിനു എളുപ്പം ഏറെ ഉണ്ടു ? എങ്കിലും ഭൂമിയിൽ പാപ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mlbnkm1 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |