താൾ:Malayalam New Testament complete Gundert 1868.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ങ്ങളെ മോചിപ്പാൻ മനുഷ്യപുത്രനു അധികാരം ഉണ്ടു എന്നു നിങ്ങല്ക്കു ബോധിക്കേണ്ടതിനു, 11 അവൻ പക്ഷവാതക്കാരനോടു പറയുന്നു: ഞാന് നിന്നോടു ചൊല്ലുന്നു. എഴുന്നീട്റ്റു കിടക്ക എടുത്തു നിന്റെ വീട്ടിലേക്കു പോക. 12 ഉടനെ അവൻ എഴുന്നീറ്റു തന്റെ കിടക്ക എടുത്തു എല്ലാവര്ക്കും മുന്പാകെ പുറപ്പെട്ടതുകൊണ്ടു എല്ലാവരും സ്തംഭിചു ഇപ്പ്റകാരം നാം ഒരുനാളും കണ്ടിട്ടില്ല എന്നു ചൊല്ലി, ദൈവതെ മഹത്വീകരിക്കുകയും ചെയ്തു.

13 അവന് പിന്നെയും കദൽക്കരെ ചെന്നു, പുരുഷാരം എല്ലാം അവനോടു ചെര്ന്നു വന്നു. അവര്ക്ക് അവന് ഉപദേശിക്കുകയും ചെയ്തു. 14 അവിടെ കടക്കുമ്പോൾ ഹല്ഫായപുത്രനായ ലേവി ചുങ്കസ്ഥലത്തിൽ ഇരിക്കുന്നതു കണ്ടു: എന്റെ പിന്നാലെ വാ! എന്നു അവനോട് പറയുന്നു. അവൻ എഴുന്നീറ്റ്, അവനെ അനുഗമിചു. 15 പിന്നെ അവന്റെ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ സംഭവിച്ചിതു: പല ചുങ്കക്കാരും, പാപികളും യേശുവോടും അവന്റെ ശിഷ്യന്മരൊടും കൂടി പന്തിയിൽ ഇരുന്നു. കാരണം അനേകർ അവിടെ ഇരുന്നു, യേശുവിന്റെ പിന്നാലെ വന്നു പാര്ത്തു. 16 ശാസ്ത്രികലും പരീശരും അവൻ ചുങ്കക്കാരോടും പാപികളോടും ഒന്നിചു ഭക്ഷിക്കുന്നതു കണ്ടിട്ടു, അവന്റെ ശിഷ്യന്മാരോടു പറഞ്ഞു: ഇവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നു കുടിക്കുന്നത് എന്ത്? 17 എന്നത് യേശു കേട്ടിട്ടു അവരോടു പറയുന്നു സുസ്ഥന്മാര്ക്ക് വൈദ്യനെക്കൊണ്ടു ആവശ്യമില്ല. ദുസ്ഥന്മാര്ക്കെ ഉളളു, ഞാൻ നീതിമാന്മാരെ അല്ല. പാപികളെ വിളിപ്പാൻ വന്നത്.\

18 യോഹനാന്റെ ശിഷ്യരും പരീശരും ഉപവാസം ദീക്ഷിക്കുന്നവരായിരുന്നു. (ചിലര്)വന്നു അവനോടു പരയുന്നു: യോഹനന്റെ ശിഷ്യരും, പരീശര്ക്കുളളവരും ഉപവസിക്കുന്നതും നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതും എന്തു കൊണ്ടു? 19 അവരോടു യേശു പരഞ്ഞിതു: മണവാളൻ കൂടെ ഉളളെന്നും, കല്യാണക്കൂട്ടൎക്കു് ഉപവസിപ്പാൻ കഴിയുമൊ ?അവര്ക്കു മണവാളൻ അരികിൽ ഇരിക്കും കാലത്തോളം ഉപവസിപ്പാൻ കഴിയുകയില്ല. 20 മണവാളൻ അവരിൽ നിന്ന് എടുക്കപ്പെട്ടു എന്നുള്ള നാൾ വരും താനും 21 അന്നേദിവസം അവർ ഉപവസിക്കും പഴയവസ്ത്രത്തിൽ അലക്കാത്ത തുണിക്കണ്ടങ്ങൾ ഒരുത്തരും തുന്നുമാരില്ല. ചെയ്താൽ നിറപ്പിനായി ചേൎത്ത പുതുക്കണ്ടം പഴേതിൽ നിന്നു വലിചിട്ടു ഏട്ടം വല്ലാതെ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mlbnkm1 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/103&oldid=163531" എന്ന താളിൽനിന്ന് ശേഖരിച്ചത്