Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിടു ! ഞങ്ങൾല്ക്കും നിനക്കും എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നു, നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ വിശുദ്ധൻ തന്നേ എന്നു നിലവിളിച്ചു. 25 മിണ്ടാതിരു, അവനെ വിട്ടു പുറപ്പെടുക ! എന്നു യേശു അതിനെ ശാസിച്ചു. 26 അപ്പോൾ അശുദ്ധാത്മാവു അവനെ ഇഴെചു, മഹാശബ്ദത്തോടെ കൂക്കി അവനെ വിട്ടു പോയി. 27 എല്ലാവരും വിസ്മയിച്ചു: ഇതെന്തു ? ഈ പുതിയ ഉപദേശം എന്തു പോൽ ? അധികാരത്തോടെ അവൻ അശുദ്ധാത്മാക്കളെയും നിയോഗിക്കുന്നു; അവ അവനെ അനുസരിക്കയും ചെയ്യുന്നുവല്ലൊ എന്നു തങ്ങളിൽ വാദിചുകൊണ്ടിരുന്നു. 28 അവന്റെ ശ്രുതി പെട്ടെന്നു, ഗലീലാ നാട് എങ്ങും പരന്നു പോയി.

29 ഉടനെ പളളിയെ വിട്ടു, ശിമോൻ അന്ത്രെയാ എന്നവരുടെ വീട്ടിൽ യാക്കോബും യോഹനാനുമായി വന്നു, 30 അവിടെ ശിമോന്റെ അമ്മായി പനി പിടിച്ച് കിടന്നു., ക്ഷണത്തിൽ അവളെ കൊണ്ടു അവനോട് പറഞ്ഞാറെ 31 അവൻ സമീപിചു. അവളുടെ കൈയെ പിടിചുകൊണ്ടു, അവളെ എഴുന്നേല്പ്പിച്ചു. ഉടനെ പനി അവളെ വിട്ടുമാറി, അവൾ അവരെ ശുശ്രൂഷിക്കുകയും ചെയ്തു. 32 വൈകുന്നേരമായപ്പോൾ, സൂൎ‌യ്യൻ അസ്തമിച്ച ശേഷം അവന്റെ അടുക്കെ സകല ദുസ്ഥന്മാരെയും ഭൂതഗ്രസ്തരെയും കൊണ്ടുവന്നു. 33 പട്ടണം എല്ലാം വാതില്ക്കൽ വന്നു കൂടിയിരുന്നു. 34 അവനൊ, നാനാവ്യാധികളാൽ ദുസ്ഥരായ പലരെയും സൗഖ്യമാക്കി, അനേക ഭൂതങ്ങളെയും ആട്ടി, ഭൂതങ്ങൾ അവനെ അറികകൊണ്ടു അവ ഉരിയാടാൻ സമ്മതിച്ചതും ഇല്ല. 35 അതികാലത്ത് ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ടു, നിര്ജ്ജനസ്ഥലത്തിൽ ചെന്നു പ്രാൎഥിച്ചു. 36 ശിമോനും കൂടെ ഉളളവരും, അവനെ പിന്തുടൎന്നു കണ്ടെത്തി. 37 എല്ലാവരും നിന്നെ തിരയുന്നു എന്നു പറയുന്നു. 38 അവരൊടു അവൻ: ഞാൻ അടുത്ത ഊരുകളിലും ഘോഷിക്കേണ്ടതിനു, നാം അവിടെ ചെല്ലുക; ഇതിനായല്ലോ ഞാൻ യാത്രയായതു എന്നു ചൊല്ലി. 39 ഗലീലയിൽ മുഴുവൻ അവരുടെ പളളികളിൽ ഘോഷിചും, ഭൂതങ്ങളെ ആട്ടിയും കൊണ്ടിരുന്നു.

40 ഒരു കുഷ്ഠരോഗി അവനോട് അണഞ്ഞു, മുട്ടുകുത്തി അപേക്ഷിചു; നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധീകരിക്കാൻ കഴിയും എന്നു പറഞ്ഞു. 41 യേശു കരളലിഞ്ഞ് കൈ നീട്ട്ടി, അവനെ തൊട്ടു പറയുന്നു, 42 മനസ്സുണ്ടു ശുദ്ധനാക ! എന്നു ചൊല്ലിയ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mlbnkm1 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/101&oldid=163529" എന്ന താളിൽനിന്ന് ശേഖരിച്ചത്