ഹത്തോടു കൂടി മുന്നിട്ടു നില്ക്കുന്നു. ഈ മതക്കാർ കച്ചവടത്തിൽ അതിനിപുണന്മാരാണ്. നമ്മുടെ നാട്ടിൽ കാണുന്ന അനേകം സേട്ടന്മാരും മുതലാളിമാരും ചില്ലറകച്ചവടക്കാരും ഉത്തരദേശത്തുനിന്നും ഇടയ്ക്കിടെ വരുന്ന കാബൂളികളും മഹമ്മദീയരാകുന്നു. മഹമ്മദീയരുടെ മതത്തിന് സാക്ഷാത്തായുള്ള പേരു ഇസ്ലാം എന്നാണ്. മഹമ്മദീയമതം എന്ന പേർ വന്നത് സ്ഥാപകൻ മഹമ്മദുനിബി ആയിരുന്നതുകൊണ്ടാണ്. മഹമ്മദ്, ക്രസ്ത്വബ്ദം ൫൭൦-ൽ അറേബിയാ എന്ന രാജ്യത്തിലെ പ്രധാനനഗരമായ ' മെക്കാ'യിൽ ജനിച്ചു. ആ രാജ്യത്തിൽ ഒരുകാലത്തു പ്രബലമായിരുന്ന് പിന്നിടു ക്ഷയിച്ചുപോയ ഒരു കുടുംബത്തിലെ അംഗവും ദരിദ്രനുമായ ഒരു കച്ചവടക്കാരനായിരുന്നു മഹമ്മദിന്റെ അച്ഛൻ. അയാൾ പുത്രന്റെ ജനനത്തിനു മുൻപിലും, അമ്മ മഹമ്മദിന്റെ അതി ബാല്യത്തിലും, മരിച്ചു പോയി. ആ ബാലൻ തന്റെ പിതൃവ്യന്റെ സംരക്ഷണയിൽ വളർന്നു. കുറേ പ്രായം ചെന്നപ്പോൾ ആടുകളെ മേച്ച് ഉപജീവനം കഴിച്ചുവന്നു. അനന്തരം കുറേക്കാലം ഒട്ടകക്കച്ചവടക്കാരോടു ചേർന്നു ചില രാജ്യങ്ങൾ സഞ്ചരിച്ചു.
മഹമ്മദ് ചെറുപ്പത്തിൽത്തന്നെ തീക്ഷണബുദ്ധി ആയിരുന്നു. ആ പ്രദേശങ്ങളിൽ അക്കാലത്തു നടപ്പിൽ ഇരുന്ന മതം ജൂതന്മാരാൽ വികൃതമായിരുന്നു എന്നു മഹമ്മദിനു തോന്നുകയാൽ ആ മതത്തെ പൂർവസ്ഥിതിയിൽ പരിശുദ്ധമാക്കുന്നതിന് അദ്ദേഹത്തിന്റെ മനസ്സിൽ ഒരു അഭിലാഷം അങ്കുരിച്ചു. താൻ നിർദ്ധനനായിരുന്നതിനാൽ തല്ക്കാലം തന്റെ ഉദ്ദേശ്യം നിറവേറ്റുന്നതു അസാദ്ധ്യമെന്നതുപോലെ മഹമ്മദിനു തോന്നി. എങ്കിലും ആ തടസ്സം ദൈവഗത്യാ വേഗത്തിൽ നീങ്ങി. "കദിജാ" എന്നൊരു സമ്പന്നയായ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.