താൾ:Malayalam Fifth Reader 1918.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇപ്പോൾ ഒരു പ്രഭുകുടുംബത്തിന്റെ സ്ഥിതിയേ ഉള്ളൂ. ഈ നബാബുമാ യിട്ടാണ് നമ്മുടെ രാജ്യത്തിനു കൊല്ലം പ൧൦ ശതവർഷത്തിന്റെ പൂർവാർദ്ധ ത്തിൽ ഉടമ്പടി പ്രകാരം ചില ബന്ധങ്ങൾ ഉണ്ടായിരുന്നത്. മുകിലവംശവും, മഹമ്മദീയർക്ക് ഇൻഡ്യയിൽ ഉണ്ടായിരുന്ന പ്രാധാന്യവും, ആർക്കാടു നബാബിന്റെ രാജാധികാരവും, ഇംഗ്ലീഷുകാരുടെ അധികാരവ്യാപ്തിയോടു കൂടി നഷ്ടമായി. ഹൈദർ ടിപ്പു എന്നീ രണ്ടു പേരും തിരുവിതാംകോട്ടുകാർക്കു നല്ലവണ്ണം കേട്ടു പരിചയമുള്ളവരാണല്ലൊ. ഇവർ മൈസൂർ രാജ്യത്തെ കുറച്ചു കാലം, അവിടത്തെ ഹിന്ദു രാജകുടുംബത്തിന്റെ അധീനതയിൽനിന്നും അപഹരിച്ച് ഭരിച്ചിരുന്ന പിതാവും പുത്രനും ആയിരുന്നു. ഈ ചണ്ഡവിക്രമന്മാർ രണ്ടുപേരും തിരുവിതാംകൂറിന്റെ ഐശ്വര്യത്താൽ വ്യാമോഹിതരായിട്ട്, ഈ രാജ്യം കൈക്കലാക്കുവാൻ വേണ്ടി പല സാഹസങ്ങളും പ്രവർത്തിച്ചു എങ്കിലും, അതെല്ലാം പരാചയത്തിൽ പരിണമിച്ചതേയുള്ളു. ഇവരും മഹമ്മദീയരായിരുന്നു. ഇവർ കേരളത്തിലെ അനേക കുടുംബങ്ങളെ ബലാൽക്കാരേണ സ്വമതത്തിൽ ചേർത്തു. ഉത്തരതിരുവിതാംകൂറിലും മറ്റും ഇവർ നശിപ്പിച്ചു കളഞ്ഞ പല ഹിന്ദു ക്ഷേത്രങ്ങൾ ഉണ്ട്. മഹമ്മദീയർ സ്വമതത്തെ പ്രചരിപ്പിക്കുന്നതിൽ അത്യുത്സുകന്മാരാകുന്നു.

മഹമ്മദീയമതക്കാർ സാമാന്യേന അന്യഭാഷാഭ്യസനത്തിലും പാശ്ചാത്യപരിഷ്ക്കാരപദ്ധതികളെ തുടരുന്നതിലും വിമുഖന്മാരായിരുന്നു. എന്നാൽ ഇൻഡ്യയിലെ മഹമ്മദീയർക്ക് ഇടക്കാലം മുതൽ ഒരു ഉണർച്ച ഉണ്ടായി, അവർ കുടിശ്ശിക തീർത്ത് ഇംഗ്ലീഷുഭാഷാപഠനത്തിലും പരിഷ്ക്കാരശ്രമങ്ങളിലും രാജ്യനീതിനിയനൂണത്തിനു വേണ്ട ഉത്സാഹങ്ങളിലും ഇതരസമുദായക്കാർക്ക് ദൃഷ്ടാന്തമാകുമാറ് അത്യുത്സാ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/50&oldid=163504" എന്ന താളിൽനിന്ന് ശേഖരിച്ചത്