വടക്കാരുമായുള്ള പറ്റുവരവു നിമിത്തം ഉണ്ടാകുന്ന തുച്ഛമായ കടങ്ങളിൽനിന്നു രക്ഷിക്കുകയും ചെയ്യും. ഇതിനാൽ ആ സാധുകൾക്ക് ഗൃഹഭരണം നടത്താൻ ശുഷ്കാന്തിയും, നിതവ്യയശീലവും വർദ്ധിക്കുകയും പൊതുജനങ്ങളുമായുള്ള പെരുമാറ്റത്തിൽ സത്യം, സ്വാശ്രയം, ആത്മസംയമനം മുതലായ ഉൽക്കൃഷ്ടഗുണങ്ങൾ ലഭിക്കുകയും ചെയ്യുന്നു.
പാഠം - ൧൦ മഹമ്മദുനിബി
നമ്മുടെ സംസ്ഥാനത്ത് രണ്ടു ലക്ഷത്തിരുപത്താറായിരത്തിൽ പരം മഹമ്മദീയരു ണ്ടെന്നു ജനസംഖ്യക്കണക്കിൽ കാണുന്നു. ഈ മതക്കാർ കൂടുതൽ രാജ്യം സമ്പാദിക്കുന്നതിനായി പാശ്ചാത്യന്മാരുടെ ആഗമനത്തിനു മുൻപുത തന്നെ ഇൻഡ്യയിൽ വന്ന് പല സ്ഥലങ്ങളും സ്വാധീനപ്പെടുത്തി രാജകുടുംബങ്ങൾ സ്ഥാപിച്ച ഒരു സമുദായത്തിൽ ഉൾപ്പെട്ടവരാണ്. ആ രാജകുടുംബങ്ങളിൽ പ്രധാനമായുള്ളത് ഇപ്പോളത്തെ ഇൻഡ്യാരാജധാനിയായ ഡൽഹിപട്ടണത്തിൽ ആസ്ഥാനം ഉറപ്പിച്ചിരുന്ന മുകിലചക്രവർത്തിയുടെ വംശം ആയിരുന്നു. ഒരു കാലത്ത് "ഡില്ലിബാദഷാ" എന്ന പദം ഇന്ദ്രപ്പട്ടത്തിനുള്ളതിലും മഹത്തരമായ പ്രതാപൈശ്വര്യങ്ങൾക്കു പര്യായമായിരുന്നു. ദക്ഷിണഇൻഡ്യയിലെ പ്രധാനരാജാക്കന്മാരായ ഹൈദരബാദിലെ നൈസാമും, ആർക്കാട്ടിലെ നബാബും മഹമ്മഹുമതത്തിൽ ഉൾപ്പെട്ടവരാകുന്നു. നൈസാം ബ്രിട്ടീഷ് ഇൻഡ്യയ്ക്കു കീഴടങ്ങിയ മഹാരാജാക്കന്മാരുടെ പങ് ക്തിയിൽ ഒന്നാമനായി ഇപ്പോഴും രാജാധികാരം നടത്തുന്നു. ആർക്കാട്ടുനബാബിന്റെ വംശത്തിന്
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.