താൾ:Malayalam Fifth Reader 1918.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യിൽ നിൽക്കുന്നതു സാമാനങ്ങൾ ശേഖരിക്കുന്നതിനുള്ള സംഘങ്ങളെ ക്കാൾ വിതരണം ചെയ്യുന്നതിനുള്ളവയാണ്. നമ്മുടെ ഇടയിലുള്ള ചിട്ടികളും,ബാങ്ക് ഏർപ്പാടുകളും ഇതുമാതിരിയുള്ള പരസ്പരസഹായസംഘങ്ങളിൽ ഉൾപ്പെടുത്താവു ന്നവയാണ്.എന്നാൽ മൊത്തത്തുകയിൽപകുതിയിലധികം കുറച്ചു ലേലംവിളിക്കുന്ന ചിട്ടികളും, രൂപയ്ക്കു മാസമൊന്നിനു ഒന്നോ രണ്ടോ ചക്രം വീതം പലിശ കണക്കാ ക്കുന്ന ബാങ്കുകളും സഹപ്രവർത്തനത്തിന്റെ മൂലതത്വത്തിന് അനുരൂപമായിരിക്കു ന്നില്ലെന്നു മാത്രമല്ല, നേരെ പ്രതികൂലമായി ഭവിക്കുന്നുമുണ്.ഇപ്പറഞ്ഞ ഏർപ്പാ- ടുകൾ കൊണ്ട് ജനസംഘത്തിൽ ഭൂരിപക്ഷം ആളുകൾക്കും സുഖമോ,സൗകര്യമോ ആദായമോ ഉണ്ടാകുന്നില്ല. എന്നതുതന്നെയല്ല, അന്യായമായ ഒരു വലിയ ലാഭം പ്രധാമഭാരവാഹികൾക്കു മാത്രം സിദ്ദിക്കുകയും അതിൽ ഏർപ്പെടുന്നവർക്ക് അപരി മിതമായ നഷ്ടം നേരിടുകയും ചെയ്യുന്നു. അതിനാൽ വക അദ്യമങ്ങളിൽ പരാർത്ഥ ത്തിനേക്കാൾ സ്വാർത്ഥത്തിനാണ് പ്രാബല്യം കൂടുന്നത്.

ഇൻഡ്യയിൽ വിശേഷിച്ചു തിരുവിതാംകൂറിൽ,വസിക്കുന്ന ജനങ്ങളിൽ അധികഭാഗവും ഉപജീവനമാർഗ്ഗമായി കർഷക വൃത്തിയെത്തന്നെ ആശ്രയിക്കുന്നു. ഈ തൊഴിൽ പുഷ്ടിയെ പ്രാപിക്കുന്നതിനും, പൊതുവിൽ രാജ്യത്തിനും ജനങ്ങൾക്കും ശ്രേയസ്സു വർദ്ധിക്കുന്നതിനും, കച്ചവടം കൈത്തൊ- ഴിൽ മുതലായ ഇതരവ്യവസായങ്ങൾ അല്പാല്പമായിട്ടെങ്കിലും നടപ്പിൽ വരുന്നതിനും, സഹപ്രവർത്തനവും പരസ്പരസഹായസംഘങ്ങളും വളരെ ഉപകാരപ്പെടുന്നതായിരിക്കും. സുഖമായും സൗകര്യമായും കാലയാപനം ചെയ്യുന്നതിന് സഹായമായിരിക്കുന്നതിനു പുറമെ, സഹപ്രവർത്തനം പാവപ്പെട്ട ജനങ്ങളെ ചില്ലറക്കച്ച-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/48&oldid=163502" എന്ന താളിൽനിന്ന് ശേഖരിച്ചത്