താൾ:Malayalam Fifth Reader 1918.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിധവയ്ക്കു മഹമ്മദിന്റെ പേരിൽ അനുരാഗം ജനിച്ചു. കദിജായ്ക്ക് ഇരുപതു വയസ്സു കൂടുതൽ ഉണ്ടായിരുന്നു എന്നു വരികിലും മഹമ്മദിനെ അവൾ ഭർത്താവായി വരിച്ചു. ഇങ്ങനെ ജീവികാമാർഗ്ഗാന്വേഷണശ്രമത്തിൽനിന്നു നിവൃത്തനായപ്പോൾ, മഹമ്മദിനു മതോദ്ധാരണവിഷയത്തിൽ ഗാഢമായി ക്ലേശം ചെയ്യുന്നതിനു സൗകര്യം ഉണ്ടായി. ദമ്പതിമാർ ആത്മവിശ്വാസത്തോടെ വർത്തിച്ചു. ഉപദേശവും പ്രോത്സാഹനങ്ങളുംകൊണ്ട് കദിജാ മഹമ്മദിന്റെ മതോദ്ധാരണശ്രമങ്ങളെ സഹായിച്ചുവന്നു. മഹമ്മദ് തന്റെ ശ്രമത്തിൽ ഏകാഗ്രചിത്തനായി ഇടവിടാതെ പ്രവർത്തിച്ചു പോന്നു. ധ്യാനനിഷ്ഠനായിത്തീർന്ന അദ്ദേഹത്തിനു ചില ദർശനങ്ങൾ ഉണ്ടായി. ആ ദർശനങ്ങൾ ദൈവത്തിന്റെ കല്പനകളാണെന്ന് അദ്ദേഹം വിശ്വസിച്ചു. ആ ദർശനങ്ങൾ മുഖേന സമ്പാദിതങ്ങളായ സ്മൃതികളെ ഒന്നിച്ചു ചേർത്ത് "കൊറാൻ" എന്നു പേരിട്ടു മഹമ്മദീയർക്ക് പ്രധാനമതഗ്രന്ഥമായി അദ്ദേഹം നൽകി. മഹമ്മദുനിബിയുടെ മതപ്രസംഗങ്ങൾ കേൾക്കുന്നതിന് ഭക്തസംഘങ്ങൾ കൂടിയിരുന്നു. അദ്ദേഹം തന്റെ ശിഷ്യസംഹതിക്കു കൊറാൻ എന്ന വേദപാഠങ്ങളെ നൽകിയതു വാചാപ്രസംഗങ്ങൾ മുഖേന ആയിരുന്നു. അവർ അതിനെ ഓലകളിലും മറ്റും എഴുതി സൂക്ഷിച്ചു വന്നു. താൻ അക്ഷരജ്ഞാനം പോലും ഇല്ലാത്ത പാമരനാണെന്നും, ഈശ്വരചൈതന്യംകൊണ്ടു മാത്രം ഇതിനൊക്കെ ശക്തനായതാണെന്നും അദ്ദേഹം തന്നെ പറയാറുണ്ടായിരുന്നു.

മഹമ്മദിന്റെ പ്രസംഗങ്ങൾകൊണ്ട് അദ്ദേഹത്തിന്റെ അനുചരസംഘം വർദ്ധിക്കുന്നതു കണ്ടപ്പോൾ, രാജ്യാധികാരികൾക്ക് അദ്ദേഹത്തിന്റെ നേർക്കു ഭയവും അസൂയയും ജനിച്ചു. ശത്രുകൾതന്നെ വധിക്കുന്നതു പോലും യത്നി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/52&oldid=163506" എന്ന താളിൽനിന്ന് ശേഖരിച്ചത്