മർക്കടന്മാരുടെ കൂട്ടുമങ്ങായതിൽ തെക്കോട്ടു തേടുവാൻ ഞാനും പുറപ്പട്ടു. അക്കടൽ ചാടിക്കടന്നു തെരിക്കെന്ന- രക്കന്റെ ലങ്കാപുരത്തയും പ്രാപിച്ചു; മൈക്കണ്ണിമാർ മിഴിയാളെയും കണ്ടു ഞാൻ തൃക്കാഴ്ചവെച്ചിതു രാമാംഗുലീയകം. ചൊൽക്കൊണ്ട രാമദേവന്റെ കൃപകൊണ്ടി- തൊക്കെയും സാധിച്ചു ഞാനും വൃകോദര. </poem> പാഠം൮ നാടുമറന്നാലും മൂടു മറക്കരുതു.
പാണ്ഡവന്മാരിൽ ജ്യേഷ്ഠനായ ധർമ്മ പുത്രമഹാ രാജാവിനെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കുല്ലോ.അദ്ദേഹത്തിന്റെ രണ്ടാം അവതാരം എന്നപോലെ കലിംഗരാജ്യത്ത് ചന്ദ്രസേനൻ എന്നൊരു മാരാജാവുണ്ടായി. അദ്ദേഹം ഒരിക്കൽ പരിവാര സമേതം നായാട്ടിനു പുറപ്പെട്ടു.ഭയങ്കരമായ കാട്ടിനകത്തു കടന്ന് ഒട്ടു ദൂരം ചെന്നപ്പോൾ ഒരു വ്യാഘ്രത്തെ കണ്ട് അതിന്റെ നേരെ വാൾ ഊരിക്കൊണ്ട് പാഞ്ഞടുത്തു.അത്ര ധീരതയോടുകൂടി അടുക്കുന്ന പുരുഷൻ സാമാന്യനല്ലെന്നു വിചാരിച്ച് കടുവാ ഓടിത്തുടങ്ങി.മഹാരാജാവിന് ഉത്സാഹം വർദ്ധിക്കുകയാൽ അദ്ദേഹം അതിനെ തുടർന്ന് വനാന്തരത്തിൽ വഴിയറിഞ്ഞു കൂടാത്ത ഒരു ദിക്കിൽ എത്തി.വ്യാഘ്രം പ്രാണഭീതികൊണ്ടു് പക്ഷിവേഗത്തിൽ ഓടി വള്ളിക്കെട്ടുകളുടെ ഇടയിൽ മറഞ്ഞു. മഹാരാജാവു ക്ഷീണിച്ചും,വിശന്നും സഞ്ചരിക്കുന്നതിനിടയിൽ,ഒരു ഭാഗത്ത് കർണ്ണാനന്ദകരമായ ഓട-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.