Jump to content

താൾ:Malayalam Fifth Reader 1918.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കുഴൽ നാദം കേട്ടു.മധുരമായ ആ ശബ്ദം പുറപ്പെടുന്ന ദിക്കു നോക്കി മഹാരാജാവ് കുതിരയെ വിട്ടു.അല്പ ദൂരം ചെന്നപ്പോൾ,കൃഷിയിറക്കിയിരിക്കുന്ന ഒരു തോട്ടത്തിൽ വിളവു കാത്തുസൂക്ഷിച്ചുകൊണ്ടിരുന്ന ഒരു ബാലനെ കണ്ടു.ഓടക്കുഴൽ ഊതിയത് ആ ബാലനായിരുന്നു.ബാലന്റെ പ്രായവും അവന്റെ സംഗീതാ യുധവും വനത്തിന്റെ രമ്യതയും ഒന്നു ചേർന്നു കണ്ടപ്പോൾ മഹാരാജാവു ശ്രീകൃഷ്ണഭഗവാന്റെ വൃന്ദാവന ക്രീഡയെ സ്മരിച്ചു.കീറിയതും മുഷിഞ്ഞതുമായ ഒറ്റവസ്ത്രം ധരിച്ചു നിൽക്കുന്ന ആ ബാലന്റെ ശരീരശോഭയും പ്രൗഢഭാവവും കണ്ടു് അദ്ദേഹത്തിന് ആ ബാലന്റെ നേരെ വാത്സല്യം ജനിച്ചു.മഹാരാജാവു് അവന്റെ അച്ഛനെ വരുത്തി ആ ബാലനെ തന്റെ രാജധാനിയിലേക്കു കൊണ്ടു പോയി.

     ആര്യമിത്രൻ എന്നു പേരായ ആ ബാലന്റെ വിദ്യാഭ്യാസത്തിനായി മഹാരാജാവു്,രാജകുമാരന്മാർക്കു വിഹിതമായ ഏർപ്പാടുകൾ ചെയ്തു.ബാലന്റെ ബുദ്ധിയും ശുഷ്കാന്തിയും മഹാരാജാവിന്റെ വാത്സല്യ പൂർവ്വ മായ ഈ ഏർപ്പാടുകളോടു യോജിക്കയാൽ അവൻ അനായസേന ശാസ്ത്ര വിഷയങ്ങളിൽ വിദ്വാനും,രാജ്യഭരണതന്ത്രത്തിൽ വിദഗ്ദ്ധനുമായിത്തീർന്നു.അനന്തരം മഹാരാജാവ് അവനെ മുറയ്ക്കു ഓരോ ഉദ്യോഗങ്ങളിലും നിയമിച്ചു.അവന്റെ സാമർത്ഥ്യത്തേയും വിശ്വസ്തതയേയും പരീക്ഷിച്ചതിൽ,അവൻ ഉത്തമനും കാര്യപ്രാപ്തനുമായ ഒരു ഭൃത്യനാണെന്ന് ബോധ്യപ്പെട്ടു.ഒടുവിൽ അദ്ദേഹം ആര്യമിത്രനെ അരമനയിൽ സർവ്വാധികാരിയായി നിയമിച്ചു.

മഹാരാജാവിന്റെ പ്രീതി അവനിൽ വർദ്ധിച്ചതോടുകൂടി അവനു ശത്രുക്കളും ധാരാളമുണ്ടായിത്തുടങ്ങി. അവർക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/41&oldid=163495" എന്ന താളിൽനിന്ന് ശേഖരിച്ചത്