താൾ:Malayalam Fifth Reader 1918.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മട്ടോൽമിഴിയായ സീതയെ തൽക്ഷണം കട്ടു രഥത്തിൽ കരേറിഗ്ഗമിക്കുന്ന ദുഷ്ടനേച്ചെന്നുതടുത്തു ജടായുവേ വെട്ടി വധിച്ചുകളഞ്ഞു ദശാനനൻ ചട്ടറ്റ ലങ്കാപുരത്തെ പ്രവേശിച്ചു കഷ്ട മദ്ദേവിയെത്തത്ര വെച്ചീടിനാൻ. മാരീചമാനിനെക്കൊന്നോരു രാഘവൻ തൽപ്രാണദേവിയെക്കാണാഞ്ഞു ഖിന്നനായ് തമ്പിയോടൊന്നിച്ചു തേടി നടക്കൊണ്ടു വമ്പിച്ച കാനനേ ചെന്നു ചരിയ്ക്കുവേ, വമ്പനാം ഗൃദ്ധനേസ്സംസ്കരിച്ചീടിനാൻ കമ്പംവെടിഞ്ഞു കബ‌ന്ധനേയും കൊന്നാൻ. സമ്പന്നമോദം ശബരിക്കു മോക്ഷവും സംഭാവനം ചെയ്തു താനുമനുജനും. പമ്പ കടന്നു നടന്നു വരും വിധൗ വ്യഗ്രത കൂടാതെ ഞാൻ *ചെന്നു വന്ദിച്ച- നുഗ്രഹം വാങ്ങി, മഹാഗിരിതന്നുടെ അഗ്രേ വളരെ ഭയപ്പെട്ടിരിക്കുന്ന സുഗ്രീവനോടൊത്തു സഖ്യവും ചെയ്യിച്ചു. ഉഗ്രങ്ങളായുള്ള സാലങ്ങളും മുറി- ച്ചുഗ്രനാം ബാലിയേ ബാണേന രാഘവൻ നിഗ്രഹിച്ചമ്പോടു രാജ്യപ്രഭുത്വവും സുഗ്രീവനാക്കിക്കൊടുത്തു വാഴിച്ചിതു. ദിക്കുകൾ നാലിലും ജാനകീദേവിയേ ചിക്കെന്നു തേടുവാനായി പുറപ്പേട്ടു.

  • വക്താവായ ഹനുമാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/39&oldid=163493" എന്ന താളിൽനിന്ന് ശേഖരിച്ചത്