ചക്രവർത്തിയും മാർപാപ്പായും കൂടി നടന്ന കലഹത്തിൽ മാർപാപ്പ തന്നെയാണ് മിക്കവാറും ജയിച്ചുനിന്നത്.പള്ളിവക്ക സ്ഥപനങ്ങൾ രാജ്യാധികാരികൾക്കതുല്യമായ പ്രൗഢിയോടും പിൻബലത്തോടും ഓരോ രാജ്യത്തിലും ഉണ്ടായിരുന്നതിനു പുറമേ ,നവീനമായ പരിഷ്കാരദിശയിൽ പ്രവേശിച്ച സ്ലാവാണിക്ക് വംശക്കാരുടെ ഇടയിൽ മാർപാപ്പായെക്കുറിച്ച് ബഹുമാനവും അസാമ്യാമായിരുന്നു.എന്നാൽ ,മുമ്പു പ്രസ്താവിച്ച നീതി അനുസരിച്ച് ജനങ്ങൾ ചക്രവർത്തിയുടെ ശക്തി ക്ഷയിപ്പിച്ച് ആ അധികാരം കേവലം ലാമാവിശേഷമാക്കിയതിനു ശേഷം,ഏറെ താമസിയാതെ മാർപാപ്പായുടെ അധികാരത്തെയും ധ്വംസിച്ചു.
------------------------------------------------------ പാഠം ൩ ൮. ലോകസമ്രാട്ടുകൾ (രണ്ടാം ഭാഗം).
പതിന്നാലാം ശതവർഷത്തിന്റ ആരംഭത്തിൽ തന്നെ ഇത്രയും കഴിഞ്ഞു പിന്നിട് ഓരോ മഹാജനങ്ങളുടെ സ്ഥിരമായ രാജ്യസ്ഥാപനങ്ങൾ പല ഇടങ്ങളിലും ഉണ്ടായി.ഈ ശ്രമങ്ങൾക്കിടയിൽ അവർ തമ്മിലുള്ള വഴക്കുകൾ തന്നെയാണ് പ്രപലമായി ത്തീരുന്നത്. ഇംഗ്ലീഷുകാർ ,ഫ്രൻജുകാർ സ്പെൻകാർ എന്ന മൂന്നു പ്രമാണികളാണ് ഇവരിൽ പ്രബലന്മാരായി ഭവിച്ചത്.ഇക്കാലത്ത് ചക്രവർത്തിയെയും മാർപാപ്പായെയും കുറെക്കാലത്തേക്ക് ആരും തന്നെവകവച്ചില്ല. എന്നു തന്നെയല്ല,ഏറെക്കഴിയുന്നതിനു മുമ്പ് മാർപാപ്പായുടെ അധികാരത്തെയും അതിന്റെ അസംഗതമായ വ്യാപ്തിയെയും അധിക്ഷേപിച്ച് ഓരോ രാജ്യത്തും പ്രബലമായ വഴക്കുകൾ തുടങ്ങി.എങ്കിലും,അക്കാലത്ത് ചക്രവർത്തിയുടെ അധികാരം ജർമ്മനി,ഇറ്റലി,ആ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.