Jump to content

താൾ:Malayalam Fifth Reader 1918.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇടങ്ങളിലും കൈയ്യൂക്കിന്റെയും ആൾസ്വാധീനത്തിന്റെയും ന്യൂനാധികഭാഗത്തെ ആശ്രയിച്ചു് പ്രബലങ്ങളായ ഓരോ രാജ്യങ്ങൾ ഉത്ഭവിച്ചതിൽ ഒന്ന് ഫ്രാൻസ് സാമ്രാജ്യമായിരുന്നു.മറ്റൊന്ന് ക്രിസ്തുദേവന്റെ പ്രതിനിധിയായി റോമിൽ വാണിരുന്ന മാർപാപ്പമാർക്ക് കീഴടങ്ങിയ സാമ്രാജ്യവുമായിരുന്നു. നാലാം ശതാബ്ദം തൂടങ്ങി ക്രസ്തുമതം ക്രമേണ പ്രചാരത്തിൽ വന്നു .സർവഥാ ആദരിക്കത്തക്കനിലയിൽ എത്തിയിരുന്നതുകൊണ്ട് ഫ്രാൻകരാജവിനുള്ളതിനെക്കാൾ വ്യാപ്തി കൂടിയ ഒരു സാമ്രാജ്യവും ഉൽകൃഷ്ടവുമായ ഒരു അധികാരവും മാർപാപ്പ അവർകൾക്കു സ്വാധീനമായിരുന്നു.എങ്കിലും ,അവ കക്ഷിവഴക്കുകൊണ്ടും,കുത്സിതവൃത്തന്മാരായ പരിപന്ഥികളെകൊണ്ടും തൽക്കാലം ക്ഷീണിച്ചിരുന്നതിനാൽ ,ഫ്രാൻകുരാജാവായ ചാറത്സിലെ ചക്രവർത്തിയാക്കി വാഴിക്കുന്നതിനു മാർപ്പാപ്പായും സമ്മതിച് ചു.

താമസിയാതെ തന്നെ സ്രാമ്രാജ്യശ്രീ ഫ്രാങ്കുകാരെ ഉപേക്ഷുച്ച് ജർമ്മകാരുടെ പക്ഷത്തിൽ ചേർന്നു.കുറേക്കാലത്തിൽ ഫ്രാൻസിൽ വലിയ കലാപവും ,അകമേയും പുറമേയും വലിയ ശത്രുപീഡയും ഉണ്ടായി.ജർമ്മൻകാർ അന്ത:ഛിദ്രം ഒതുക്കിയും ,പുറമേനിന്നും വന്നുകൊണ്ട്രുന്ന സ്ലാവാണിക്കുവംശക്കാരെ തടഞ്ഞു നിറുത്തിയും ഏതാനും കാലം പ്രഭുശക്തി നടത്തിക്കൊണ്ടുപോന്നു.ഫ്രാൻസ്, ഇംഗ്ലണ്ട്,സ്പെയിൻ,പോട്ടുഗൽ,ഇറ്റലി,സ്കാൻഡിനേവിയാ മുതലായ രാജ്യങ്ങളിലും ജർമ്മൻസമ്രാട്ടിന്റെ അധികാരം ചെലുത്താമെന്നായിരുന്നു അന്നത്തെ സങ്കല്പം; എന്നാൽ മുമ്പ് ക്ഷീണദശയിൽ ഇരുന്ന് മാർപപ്പായുടെ സഹായത്തോടു കൂടി ശക്തിമത്തായിത്തീർന്ന ആ സാമ്രാജ്യം ക്രമേണ മാര്പാപ്പായുമായിതന്നെ സമ്രാട് പദത്തിനു ഘോരമായ പോരാട്ടം തുടങ്ങുകയാണ് ചെയ്തത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/197&oldid=163446" എന്ന താളിൽനിന്ന് ശേഖരിച്ചത്