താൾ:Malayalam Fifth Reader 1918.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശക്തിയെയും അനാവശ്യമായും സീമാതീതമായും പുകഴ്ത്തുകയും, അന്യരാജ്യക്കാരുടെ കാര്യങ്ങളിൽ വലിവേ ചെന്ന് ഇടപെടുകയും, വിസ്തീർണ്ണതയിലും ബലത്തിലും തന്റെ രാജ്യത്തേക്കാൾ തുലോം ചെറുതായ രാജ്യത്തിലെ ജനങ്ങളെ അവജ്ഞ ചെയ്കയും ചെയ്യുന്നു. യഥാർത്ഥസ്വദേശാനുരാഗിയാകട്ടെ,- അന്യൻ തന്നോട് എങ്ങനെ വർത്തിക്കണമെന്നു നീ ഇച്ഛിക്കുന്നുവോ അതുപോലെ തന്നെ നീ അവനോടും വർത്തിക്കണം. എന്നുള്ള മഹദ്വാക്യത്തെ ഒരിക്കലും മറക്കുന്നില്ല; അവൻ അന്യരാജ്യക്കാർക്കും തന്നെപ്പോലെ സ്വരാജ്യത്തേക്കുറിച്ച് സ്നേഹബഹുമാനങ്ങൾ തോന്നുമെന്നും, അതിനാൽ അവരുടെ ആ സ്നേഹാദരങ്ങളെ ഒരിക്കലും പുച്ഛിക്കരുതെന്നും സദാ ഓർക്കുന്നു.

 ഒരു രാജ്യത്തെക്കുറിച്ചുള്ള സ്നേഹം എന്ന വാക്കിൽ ആ രാജ്യത്തിന്റെ ക്ഷേമത്തെക്കുറിച്ചുള്ള കാംക്ഷ എന്ന അർത്ഥം സദാ അന്തർഭൂതമായിരിക്കുന്നു. ഈ കാംക്ഷ ഒരു സ്വദേശാനുരാഗിയുടെ ഉള്ളിൽ, അവന്റെ രാജ്യത്തിന് ആഭ്യന്തരമായോ ബാഹ്യമായോ ഉണ്ടാകുന്ന കലഹങ്ങളാൽ പ്രബുദ്ധമായിത്തീരുന്നു. ഇംഗ്ലണ്ടുചരിത്രത്തിലെ ജോൺരാജാവിനോടെതിർത്ത പ്രഭുക്കന്മാരുടെയും, ചാറത്സ് ഒന്നാമനോട് ഇടഞ്ഞ ലാങ് പാലിമെണ്ടിന്റെയും കൃത്യങ്ങൾ ആഭ്യന്തരകലഹങ്ങളാൽ ഉത്ഭൂതമാകുന്ന സ്വദേശസ്നേഹത്തിന് ഉത്തമദൃഷ്ടാന്തങ്ങളാകുന്നു. 

സ്വരാജ്യസ്നേഹം മിക്കപ്പോഴും ബാഹ്യകലഹങ്ങളാൽ പ്രബുദ്ധമാകുന്നു. മറ്റു കാരണങ്ങളാൽ പരസ്പരം ഐകമത്യമില്ലാത്തവരായിരുന്ന ഫ്രഞ്ചുകാർ ജോവാൻആഫ് ആർക്ക് എന്ന സജാതീയയുവതിയോടു ചേർന്നു ഇംഗ്ലീഷുകാരെ എതിർത്ത പ്രസിദ്ധചരിത്രസംഭവം ഇതിനൊരു നല്ല ദൃഷ്ടാന്തമാകുന്നു. അതിന്മണ്ണം തന്നെ, സ്പെയിൻകാരുടെ പ്രസി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/191&oldid=163440" എന്ന താളിൽനിന്ന് ശേഖരിച്ചത്