താൾ:Malayalam Fifth Reader 1918.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദ്ധനാവികബലമായസ്പാനീഷ് ആർമഡയെ തോല്പിക്കുന്നതിനായി ഇംഗ്ലീഷുകാർ ഏകോപിച്ചു പ്രശംസാർഹമായവിധം നടത്തിയ ധീരകൃത്യങ്ങളും ബാഹ്യകലഹങ്ങളാൽ ഉണ്ടാകുന്ന സ്വരാജ്യസ്നേഹത്തെ വ്യക്തമായി കാണിക്കുന്നു.

 സ്വരാജ്യസ്നേഹം എല്ലാവർക്കും ഉണ്ടായിരിക്കേണ്ട മഹത്തായ ഒരു ഗുണമാണ്. ​ഈ ഗുണമത്രേ മറ്റെല്ലാ ഗുണങ്ങളുടേയും ഉല്പത്തിയ്ക്ക് ഹേതുഭൂതം. എന്തെന്നാൽ, സ്വരാജ്യസ്നേഹം ഒരുവനെ സദാ സദ്വൃത്തനായിരിക്കുന്നതിനു പ്രേരിപ്പിക്കുകയും, ഈ പ്രേരണനിമിത്തം അവൻ സ്വരാജ്യത്തിന്റെ പൊതുവേയുള്ള നന്മകൾക്കായി നിരന്തരം ശ്രമിക്കുകയും ചെയ്യുമെന്നുള്ളതിനാ, അവനിൽ അചിരേണ അനേകം സൽഗുണങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. നേരേ മറിച്ച് , സ്വരാജ്യസ്നേഹമില്ലാത്ത ഒരുവനിൽ മറ്റൊരു ഗുണവും ഉണ്ടായിരിക്കാൻ തരമില്ല; അഥവാ വല്ല ഗുണങ്ങളും ഉണ്ടായിരുന്നാൽ തന്നെയും, അവ കാലാന്തരത്തിൽ അവനിനിന്നു വേർപെട്ടുപോകാനേ ഇടയുള്ളൂ. അങ്ങനെയുള്ളവൻ ഗുണശൂന്യനെന്നു മാത്രമല്ല, വാസ്തവത്തിൽ കൃതഘ്നനുമാകുന്നു. സ്വരാജ്യസ്നേഹമില്ലാത്തവനെപ്പറ്റി പ്രസിദ്ധകവി (അല്ലെങ്കിൽ) ആഖ്യായികാകാരൻ ആയ സർ വാൾട്ടർ സ്ക്കാട്ട് ഇപ്രകാരം പറഞ്ഞിരിക്കുന്നു:-
                  എൻ നാടിതെന്നൊരഭിമാനലവം മനസ്സിൽ
                    തോന്നാത്ത മന്ദമതിയാം നരനൊരു ഭൂമൗ ?
                    തൻനാട്ടിലേയ്ക്കു പദമൊന്നു തിരിച്ചവാറാ-
                    നന്ദാബ്ധി തന്നിൽ മുഴുകാത്തവനാരു ലോകേ ?
 
                  ഈവണ്ണമുള്ളൊരു നരാധമനൂഴി തന്നിൽ

മേവുന്നുവെങ്കിലവനോ ബഹുനീചനത്രേ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/192&oldid=163441" എന്ന താളിൽനിന്ന് ശേഖരിച്ചത്