താൾ:Malayalam Fifth Reader 1918.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലിവിജയം 139

ലേക്കോതിരിയ്ക്കാതേ നേരെ ലങ്കയിലെത്തി രാവണനെ കണ്ട് അതി കോപിഷ്ഠനായി ശണ്ഠതുടങ്ങി. തന്റെ വംശമൊക്കെ ശപിച്ചു ഭസ്മമാക്കുമെന്നു ഭയന്ന് രാവണൻ ബ്രഹ്മാവിന്റെ ഹിതമനുസരിച്ച് ദേവേനേദേരനെ വിച്ചയച്ചു. ഇതിന്റെ ഫല മായി മേഘനാഥന് "ഇന്ദ്രജിത്ത് "എന്നുള്ള പേരും ബ്രഹ്മാ വിൽനിന്നു ചില വരങ്ങളും കിട്ടി. ദേവേന്ദ്രൻ തനിക്കു നേ രിട്ട അപമാനത്താൽ ഭഗ്നോത്സാഹനായി സദാ നമ്രമുഖ നായി അമരാവതിയിലുള്ള തന്റെ ആസ്ഥാനത്തിൽ പാർ ത്തു. അക്കാലങ്ങളിൽ വർത്തമാനപ്പത്രങ്ങളുടെ ജോലി നിർവ ഹിച്ചുവന്ന നാരദമഹർഷി ഇന്ദ്രസന്നിധിയിലെത്തി അദ്ദേ ഹത്തെ ഇങ്ങനെ സമാശ്വസിപ്പിച്ചു::-

    
                  "ദേവരാജ! മഹാപ്രഭോ !
                  പാവനവിപുലകീർത്തേ!
                  ഭാവഭേദമേതും വേണ്ട
                  സാവധാനം കുരു ചിത്തം.
                  
                  ഏവമാദിയപത്തുകൾ
                  ജീവലോകങ്ങളിലോർത്താൽ
                  ദേവകൾക്കുമില്ല ഭേദം
                  ഏവനുമുണ്ടാകുമല്ലോ.
                          .............
                  ശക്തനാകുന്നൊരു തവ
                  പുത്രനായ ബാലിയോടു
                  യുദ്ധസംഗതിയുണ്ടാക്കാം
                  സിദ്ധിച്ചീടും കാര്യമപ്പോൾ."

ഇങ്ങനെ, രാവണന്റെ പുത്രൻ ഇന്ദ്രനെ ബന്ധിച്ചതിന് ഇന്ദ്രന്റെ പുത്രനെക്കൊണ്ട് രാവണനെ ബന്ധിപ്പിക്കാം എന്നു വാഗ്ദാനം ചെയ്ത് നാരദൻ തിരിച്ചു.

ശ്രീനാരദമഹർഷി വലിയ ഒരു വിഷ്ണുഭക്തനും ശിവഭക്ത


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/141&oldid=163420" എന്ന താളിൽനിന്ന് ശേഖരിച്ചത്