140 അഞ്ചാംപാഠപുസ്തകം നും ആയിരുന്നതിനു പുറമെ ഒരു ഒന്നാന്തരം ഫലിതക്കാരനും കൗശലക്കാരനും കൂടി ആയിരുന്നതിനാൽ, ലങ്കാരാജധാനി യുടെ പ്രാന്തത്തിൽ എത്തിയപ്പോത്തന്നെ ശുദ്ധഗതിക്കാ രനായ രാവണന്റെ അപദാനങ്ങളേയും സൽക്കൃത്യങ്ങളേ യും വർണ്ണിച്ച ഗാനം ചെയ്തുതുടങ്ങി. ഈ ഗാനം കേട്ടപ്പോൾ തന്നെ രാവണൻ നാരദന്റെ ഉദ്ദേശംപോലെയുള്ള ഉപാ
യവാഗുരയിൽ അകപ്പെട്ടുകഴിഞ്ഞിരുന്നു. സ്വാഗതവചന
ങ്ങളും തന്റെ വിജയങ്ങളുടെ പ്രശംസയും കഴിഞ്ഞു്,
ലങ്കയിലിഹ വന്നു പങ്കജോത്ഭവൻ തന്നെ
സങ്കടം പറകയാൽ (ഇന്ദ്രന്റെ)
ശൃംഖല മോചിച്ചു ഞാൻ
എന്നു നാരദന്റെ അഭിമാനത്തിനു ഭംഗം വരുമാറു രാവ ണൻ ആത്മപ്രശംസ ചെയ്തു. രാവണന്റെ വാക്കുകളുടെ
സാരം, തന്റെ അച്ഛനായ ബ്രഹ്മാവു ലങ്കയിൽ വന്നു കര ഞ്ഞതിനാൽ ഇന്ദ്രനെ നാം വിട്ടയച്ചു എന്നു നാരദനെ ആ ക്ഷേപിച്ചതായിരുന്നു. ബ്രഹ്മപുത്രനായ നാരദനു പരമാ ർത്ഥമെല്ലാം മുമ്പുതന്നെ അറിവുണ്ടായിരുന്നതിനാൽ , അദ്ദേ ഹം ആ അഹങ്കാരിയെ തരംപോലെ അകപ്പെടുത്താം എന്നു കരുതി തല കുലുക്കി കേട്ടു രസിച്ചുകൊണ്ടിരുന്നു. രാവണൻ
പിന്നെയും തന്റെ അഹങ്കാരത്തിന്റെ തികച്ചിൽകൊണ്ടു :-
ആരാനുമിനി മമ വൈരികളായി ലോകേ
പോരിനു വന്നീടുവാൻ വീര്യമുള്ളവരുണ്ടോ?
എന്നു ഒരു ചോദ്യം കൂടി ചെയ്തു.
ഈ ചോദ്യം കേട്ടു് നാരദൻ തന്റെ ഉദ്ദേശ്യസിദ്ധിയെ
ഉള്ളിൽ വച്ചുകൊണ്ടു് രാവണന്റെ പക്ഷക്കാരനാണെന്നു ള്ള നാട്യത്തിൽ ഇങ്ങനെ ഉത്തരം പറഞ്ഞു:-
രാവണ! കേൾക്ക നീ സാംപ്രതം, ലോക
രാവണ! മാമകഭാഷിതം.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.