138 അഞ്ചാംപാഠപുസ്തകം
"കാര്യമതങ്ങനെ സാധിക്കുമൊ എന്നു
ശൗര്യജലധേ! ചൊൽക, മമ
വീര്യമുണ്ടെങ്കിലും നിന്റെ മനോരഥം
നേരോടറിയാമല്ലോ"
എന്നും ഇന്ദ്രജിത്തിന്റെ അന്തർഗ്ഗതമറിവാൻ ആവശ്യപ്പെ
ട്ടപ്പോൾ:-
"യാതുധാനകുലദീപമായീടുന്ന
താത! മേ കേൾക്ക ഗിരം. തവ
ചേതസി സന്ദേഹമിന്നു തുടങ്ങുവാൻ
ഹേതുവില്ലൊന്നുമഹോ.
. . . . . . . . . . .
എന്തകൊണ്ടെങ്കിലും ബന്ധിച്ചു ശക്രനെ
നിൻ തിരുമുമ്പിൻ വച്ചു, ബഹു-
സന്തോഷത്തോടു നമസ്കരിച്ചീടുവൻ,
എന്തിനു ശങ്ക വൃഥാ?"
എന്നു മേഘനാദൻ നിസ്സന്ദേഹം അറിയിച്ചു. രാവണൻ ഈ വാക്കുകൾ കേട്ടു് അത്യാനന്തത്തിൽ മുഴുകി പുത്രനുമൊ ന്നിച്ചു യുദ്ധത്തിനു പുറപ്പെട്ടു. ദേവേന്ദ്രനുമായുള്ള യുദ്ധ ത്തിൽ രാവണൻ വിവശനായി എങ്കിലും, മേഘനാദൻ മായാപ്രയോഗംകൊണ്ട് ഇന്ദ്രനെ ബന്ധനം ചെയ്തു.
ബന്ധനസ്ഥനായ ഇന്ദ്രനേയുംകൊണ്ടു് പരാക്രമിക
ളായ അച്ഛനും മകനും ലങ്കയിലേയ്ക്കു തിരിച്ചുചെന്ന് തങ്ങളുടെ കുലശത്രുവെ കൊടിമരമൂട്ടിൽ തളച്ചു. ഈ പരാജയവൃത്താന്തത്തെക്കുറിച്ച്,വരപ്രദാനംകൊണ്ട് ത്രി മൂർത്തികൾക്കും രാവണനെ അജയ്യനാക്കിചെയ്ത ബ്രഹ്മാ വോടു ദേവന്മാർ സങ്കടം പറഞ്ഞു. സകലലോകകണ്ടക ന്മാരുടെ ഉപദ്രവങ്ങളിലും, നിയമേന നിവേദനസംഘനേ
താവായ ബ്രഹ്മാവു "കൈലാസത്തിലേയ്ക്കോ വൈകുണ്ഠത്തി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.