താൾ:Malayalam Fifth Reader 1918.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

134 അഞ്ചാംപാഠപുസ്തകം.

കുതിരപ്പടയും വ്യൂഹം വ്യൂഹമായിട്ട്. 'പോരു് അതിഘോരം'

റാൻ!-കുതിരകൾ ഓടുന്ന വേഗത്തിനിടയിൽ വാലുകൾ വിടിർന്നു്, ഭൂമിയേയും ആകാശത്തേയും ഭടജനങ്ങളേയും വാ ഹനങ്ങളേയും ഒക്കപ്പാടെ മറച്ചുകളയുന്നു.ഇടയ്ക്കിടയ്ക്കു ചില വമ്പൻമാരായ കൊമ്പൻമാരുടെ മുതുകുമാത്രം കാൺമാനുണ്ടു്; യുദ്ധം അതിഭയങ്കരം. ശിവശിവ! അങ്ങോട്ടു നോക്കാൻ പാടില്ല. എത്ര കബന്ധങ്ങൾ നൃത്തമാടുന്നു എന്നു കണ ക്കില്ല. ദുർഗ്ഗാഭഗവതിയുടെ ദംഷ്ട്രകൾ- അമ്പമ്പ! മഹാ രാജാവു ചിത്രദർശനംകൊണ്ടു സന്തുഷ്ടനായി മടങ്ങുന്നതിനു് ആരംഭിച്ചു.തിരുവാഴിത്താൻ വിടാൻ ഭാവമില്ല. "ഗംഗാ ദത്തനും പാർത്ഥനും; ഭീമനും ദുശ്ശാസനനും; ഇടഞ്ഞും തുട ർന്നും ബ്രഹ്മാണ്ഡം കുലുക്കി. ആഹാ!" തിരുവാഴിത്താന്റെ വിഡ്ഢിത്തം മനസ്സിലായതിനാലുള്ള മന്ദഹാസം തുളുമ്പു ന്നതിനിടയിൽ, മഹാരാജാവു് പള്ളിമേനവിൽ ആരോഹ ണംചെയ്തുകഴിഞ്ഞു.

   തിരുവാഴിത്താന്റെ ചിത്രലേഖനം അയാളുടെ ബുദ്ധി

വൈഭവംകൊണ്ടു ലഘുവായി സാധിച്ചു. ഒരു മൺപാത്ര ത്തിൽ കരി കലക്കി, ആ മഷിയിൽ ചൂലുമുക്കി,ചുവരിൽ അവിടവിടെ അറഞ്ഞിട്ടുള്ളതായിരുന്നു രേഖക്കൂട്ടങ്ങളായ തുരഗപുച്ഛങ്ങൾ. ആനമുതുകുകൾ കരിക്കട്ടക്കഷണങ്ങൾ കൊണ്ടു മാത്രം സാധിച്ച വരകളായിരുന്നു.

   പള്ളിക്കെട്ടുമഹോത്സവം ഏഴു ദിവസവും തിരുവാഴി

ത്താൻ പ്രമാണിയായി ഭരിച്ചു. അതുസംബന്ധമായി വി ദ്വജ്ജനങ്ങൾക്കു മഹാരാജാവിന്റെ സംഭാവന ഉണ്ടായ പ്പോൾ, ശ്രമക്കാരന്റെ പങ്കായി ഒരു പട്ടക്കരയും, ചിത്രകാ രനുള്ള പാരിതോഷികമായി ഒരു വീരശൃംഖലയും തിരുവാ ഴിത്താൻ രണ്ടു കയ്യും നീട്ടി വാങ്ങിച്ചു. ചിത്രലേഖന

ത്തിനുള്ള കൂലി, യഥാക്രമം പറ്റുശീട്ടു കൊടുത്തു്, ശണ്ഠകൂട്ടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/136&oldid=163415" എന്ന താളിൽനിന്ന് ശേഖരിച്ചത്