താൾ:Malayalam Fifth Reader 1918.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തിരുവാഴിത്താൻ (രണ്ടാം ഭാഗം). 133

അടുത്ത ദിവസം വൈകുന്നേരം നാലരമണിയോടുകൂടി

മഹാരാജാവിന്റെ എഴുന്നെള്ളത്തായി. പ്രധാനസേവ കന്റെ നിലയിൽ തിരുവാഴിത്താനും എത്തി. എല്ലാ അലങ്കാരങ്ങളും കണ്ടു് മഹാരാജാവു് മന്ത്രിമാരുടെ പരിശ്ര മങ്ങളെ അഭിനന്ദിച്ചു. കണ്ണ് അഞ്ചിപ്പോകുന്ന പല വർണ്ണങ്ങളിലുമുള്ള ചായങ്ങൾ ധാരാളമായി ഉപയോഗിച്ചു രചിച്ചിരുന്ന ദശാവതാരാദി ചിത്രങ്ങൾ കണ്ടു് മഹാരാ ജാവു് അതാതിന്റെ കർത്താക്കന്മാരേയും സദയം പ്രശം സിച്ചു. അനന്തരം തിരുവാഴിത്താന്റെ ചിത്രശാല സന്ദ ർശിക്കുന്നതിന് അവിടുന്നു പുറപ്പെട്ടു.തിരുവാഴിത്താൻ മഹാരാജാവിനു മാത്രം തന്റെ ചിത്രമണ്ഡപത്തിനകത്തു പ്രവേശമനുവദിച്ചു. ഒരു ജാലകം തുറന്നു മന്ദമായ വെളി ച്ചമുണ്ടാക്കി, അമാനുഷമായ തന്റെ കരകൗശലം മഹാരാ ജാവിനെ കാണിച്ചു. അവിടുത്തെ നേത്രങ്ങൾക്കു ഗോചര മായതു് തെങ്ങിൻപൂക്കുലകളുടെ ഛായയിലുള്ള നിരവധി രേഖകളും, മുതുകു നിവിർന്ന ചന്ദ്രക്കലകൾപോലുള്ള വക്ര രേഖകളും മാത്രമായിരുന്നു.മഹാരാജാവു് പെട്ടെന്ന് കഥ യൊന്നും മനസിലാകാതെ സംഭ്രമിച്ചു. മഹത്തായ ആ മനേധർമ്മത്തിന്റെ അർഥം ധരിപ്പാൻ ശക്തനല്ലാതിരുന്ന മഹാരാജാവിനെ തന്റെ ആശയം ഗ്രഹിപ്പിപ്പാനായി, മുഖത്തിലെ ഒരു രേഖപോലും ചലിക്കാതുള്ള ഗൗരവത്തോടു കൂടി, തിരുവാഴിത്താൻ വ്യാഖ്യാനം തുടങ്ങി:-

 "റാൻ!-ഈ പടിഞ്ഞാറെ ഭിത്തിയിൽ ദേവാസുരം.

കിഴക്ക് സുംഭനിസുംഭന്മാരും ദുർഗ്ഗാഭഗവതിയുമായുള്ള മഹാ സമരം. തെക്കെചുവരിൽ ആക്കിക്കളഞ്ഞു രാമരാവണം. അതു് ലങ്കയിലായതുകൊണ്ടു് യുക്തിഭംഗം വരരുതെന്നു വി ചാരിച്ചു ചെയ്തതാ​ണ്. ആ മുറയ്ക്കു, വടക്കെചുവരിൽ ഭാര

തയുദ്ധം പതിനെട്ടു ദിവസത്തേയും തികച്ചു, ആനപ്പടയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/135&oldid=163414" എന്ന താളിൽനിന്ന് ശേഖരിച്ചത്