തിരുവാഴിത്താൻ(രണ്ടാം ഭാഗം). 135 ഒരു ചെമ്പുകാശുപോലും കൈക്കാണമായി ഇളയ്ക്കാതെ വാങ്ങി സംഗ്രഹിച്ചു. തിരുവാഴിത്താന്റെ ചിത്രങ്ങളാൽ അലങ്കൃതമായ മണിയറ ആ മന്ദിരം നശിക്കുന്നതുവരെ ഒരു പരിശുദ്ധസങ്കേതമായി തുറക്കാതെ കിടന്നു.
കുറെക്കാലം മറ്റൊരു വിശേഷസന്ദർഭത്തിൽ
സദ്യയ്ക്കുള്ള സാമാനങ്ങൾ ശേഖരിച്ചുവരുമ്പോൾ, പഞ്ച സാരപ്പുരസൂക്ഷിപ്പുകാരനോട് ഒരു പിടി പഞ്ചസാര കിട്ടി യാൽ കൊള്ളാമെന്നു തിരുവാഴിത്താൻ യാചിച്ചു."കാര ണവപ്പാട്ടിലെ നേട്ടമല്ല" എന്ന് ആ മൂത്ത കലവറക്കാരൻ ശണ്ഠകൂട്ടി യാചകനെ ഓടിച്ചു. ആ മഹോത്സവം അടുത്ത പ്പോൾ, പതിവുപോലെ മഹാരരാജാവ് അടിയന്തരക്കലവറ തൃക്കൺപാർക്കാൻ എഴുന്നെള്ളി. എഴുന്നെള്ളത്തോടൊന്നിച്ച് , തിരുമനസ്സിലെ അടുത്തു പുറകിലായി തിരുവാഴിത്താനും ഓഛാനിച്ച് അകമ്പടി സേവയ്ക്കു കൂടിയിരുന്നു. മനസ്സിൽ ഒരു കുസൃതി കരുതി അതിനു വേണ്ട ഒരുക്കം ചെയ്തുകൊ ണ്ടായിരുന്നു അയാളുടെ പുറപ്പാട്. കാഴ്ചപ്പണ്ടകശാലയിൽ കടന്ന്, അവിടെ തൂക്കിയിരുന്ന അസംഖ്യം നേന്ത്രപ്പഴക്കുല കൾ കണ്ടപ്പോൾ, തിരുവാഴിത്താന്റെ നാവിൽ വെള്ളമൂറി.
തൈർപ്പരകളിലുള്ള ശ്വേതനിരാഴികളിൽ നീന്തിക്കുളിക്കുന്ന
തിന് അയാൾക്കു കൊതികൂടി. അരിക്കുന്നുകൾ കണ്ടപ്പോൾ ആ മഹോദരന് അരോചകമുണ്ടായി. സസ്യശാലയിൽ ശേഖരിച്ചിരുന്ന മത്തങ്ങകളുടെ വലിപ്പം കണ്ട് തിരുവാഴി ത്താന്റെ വഡ്ഢി ഒട്ടൊന്നു ക്ഷോഭിച്ചു, എങ്കിലും അവ പുഷ്ടി യിൽ തന്നെ ജയിക്കുന്നില്ലെന്നു കണ്ട് സമാശ്വസിച്ചു. പ ഞ്ചസാരക്കൂമ്പാരങ്ങൾ കണ്ട്, വിദ്വാനായ അയാൾ മഹാ രാജാവിന്റെ ഹിതാനുവർത്തിയായി "'രസികൻ' ഭിന്ന
ഗാത്രങ്ങളായി അവിടെ എത്തിയിരിക്കുന്നോ" എന്ന് ഒരു
അലങ്കാരം പ്രയോഗിച്ചു. ഇതു കേട്ട്, "അബദ്ധാ! ഇവിടെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.