താൾ:Malayalam Fifth Reader 1918.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തിരുവാഴിത്താൻ (രണ്ടാം ഭാഗം.) 131

മ്രാട്ടുകൾ ക്രിസ്ത്യാനികൾക്കു കൊടുത്തിട്ടുള്ള ചെമ്പുപട്ടയ ങ്ങളും മറ്റും ഉണ്ട്. അക്കാലങ്ങളിൽ ക്രിസ്തീയകുടുംബ ങ്ങൾ കേരളീയസമുദായത്തിൽ പ്രാധാന്യം വഹിച്ചതായും, ക്രിസ്തീയപ്പള്ളിക്കാരുടെ സംഘസമ്മേളനങ്ങൾ നടന്നിട്ടു ള്ളതായും, വിശ്വസനീയരായ മതാദ്ധ്യക്ഷന്മാരുടേയും ദേശ സഞ്ചാരികളുടേയും ലേഖനങ്ങൾ തെളിയിക്കുന്നു.

       ______________
                പാഠം ൨൬
     തിരുവാഴിത്താൻ (രണ്ടാം ഭാഗം.)
  തിരുവാഴിത്താന്റെ കഥകൾ പലതുമുണ്ട്. ചിലതു

ഗ്രാമ്യങ്ങളാണ്. അങ്ങനെ അല്ലാത്തവയിൽ രണ്ടു കഥ

ഇവിടെ സംക്ഷേപിക്കാം. വഞ്ചിരാജകുടുംബത്തിലെ തിരു

മാടമ്പും പള്ളിക്കെട്ടും അടിയന്തിരങ്ങൾ പ്രമാണിച്ച്, കൊ ട്ടാരത്തിലെ ചില ഭിത്തികളിൽ ചിത്രമെഴുതിക്കുക പതി വുണ്ട്. തിരുവാഴിത്താൻ സേവിച്ചിരുന്നു സ്വരൂപത്തിലും ഇങ്ങനെയുള്ള ഒരു സന്ദർഭം വന്നപ്പോൾ, ചിത്രലേഖന ത്തിൽ തനിക്കുള്ള മഹത്തായ പാടവത്തെ പ്രദർശിപ്പിക്കാൻ ഒരു പള്ളിയറ മുഴുവൻ തനിക്കു തന്നെ കിട്ടണമെന്നു തിരു വാഴിത്താൻ അപേക്ഷിച്ചു. അമാന്തക്കാരനെന്നല്ല, വക്ര ശീലനുമായിരുന്ന ആ വിദ്വാന്റെ പ്രാർത്ഥനയെ അനുവദി ച്ചാൽ അയാൾ വല്ല കുസൃതിയും പ്രയോഗിച്ച് തങ്ങളിൽ രാജകോപം ഉണ്ടാക്കുമെന്നു ഭയപ്പെട്ട്, ഉദ്യോഗസ്ഥന്മാർ ഒഴികഴിവുകൾ പറഞ്ഞുമാറി. ഒന്നും രണ്ടും മൂന്നും രൂപ ങ്ങളും, ആവർത്തികൊണ്ടു പുതുമ പോയി നീരസങ്ങളായ പട്ടാഭിഷേകം, കല്യാണം എന്നീ രംഗങ്ങളും അല്ലാതെ, ഗംഭീ രമായുള്ള സംഭവങ്ങളെ തന്മയത്തോയു കൂടി ലേഖനം ചെ

യ്വാൻ തനിക്കു പ്രാഗത്ഭ്യമുണ്ടെന്നു തിരുവാഴിത്താൻ ബല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/133&oldid=163412" എന്ന താളിൽനിന്ന് ശേഖരിച്ചത്