താൾ:Malayalam Fifth Reader 1918.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

130 അഞ്ചാംപാഠപുസ്തകം.

കൊടുങ്ങല്ലൂർ എന്ന സ്ഥലത്തു വന്നിറങ്ങി, നിരണം മുത ലായ ചില പള്ളികൾ അദ്ദേഹം പ്രതിഷ്ഠിച്ചു എന്നും, പഞ്ചാബ് എന്ന ഉത്തരരാജ്യത്തിലാണ് അദ്ദേഹം സഞ്ച രിച്ചതെന്നും രണ്ടുവിധമായ ഐതിഹ്യം ഉണ്ട്. അദ്ദേഹം ഭാരതീയരുടെ ഇടയിൽ രാജസമ്മതിയോടുകൂടി കുറെക്കാലം പാർത്തു എന്ന് ചരിത്രകാരന്മാർ പറയുന്നു. ഈ ആചാ ര്യർ മദ്രാസ് പട്ടണത്തിന്റെ തെക്കെ അറ്റത്തു മൈലാപ്പൂർ എന്ന ഗ്രാമത്തിൽവെച്ചു മരിച്ചതായി കേട്ടുകേളികൾ ഉണ്ട്. അദ്ദേഹത്തിന്റെ പ്രയത്നത്തിന്റെ ഫലമായ മതസ്ഥാ പനം ആ സംഭവത്തിനുശേഷം ക്ഷീണം പ്രാപിച്ചു എന്നി രിക്കാം. എങ്കിലും അനന്തരകാലങ്ങലിലെ ക്രിസ്തുമതപ്ര വർത്തന്മാർക്കു അദ്ദേഹത്തിന്റെ ജീവിതശ്രമം പ്രബലമായ ഒരു അസ്ഥിവാരമായി തീർന്നിരിക്കാൻ ഇടയുണ്ട്.

     ഈ മതാചാര്യരുടെ ആഗമനം പതിനെട്ടര ശതവർഷം 

മുമ്പായിരുന്നു. അതുകൊണ്ട് ക്രിസ്ത്യാനിമതം നമ്മുടെ രാജ്യത്തു വ്യാപരിച്ചത് ഇന്നും ഇന്നലെയും അല്ല. അദ്ദേ ഹത്തെ തുടർന്നു "കനായിതോമാ"എന്നൊരു കച്ചവടക്കാരൻ ൧൫൦൦ വർഷങ്ങൾക്കു മുമ്പു കേരളത്തിൽ വന്നിരുന്നു. ഇങ്ങ നെ മഹമ്മദീയമതത്തിന്റെ സ്ഥാപനത്തിനും വളരെ മുമ്പു തന്നെ ക്രിസ്തുമതം ഇന്ത്യയിൽ എത്തിയിരുന്നു. മഹ മ്മദീയരുടെ പ്രവേശം ഇന്ത്യയിലേക്ക് ഉണ്ടായിത്തുടങ്ങി യതു തന്നെ ഏഴെട്ടു ശതവർഷങ്ങൾക്കു മുമ്പാണ്. നമ്മുടെ

കൊല്ലവർഷം ആരംഭിച്ചിട്ടും പതിനൊന്നു ശതവർഷം ആയി

രിക്കുന്നതേ ഉള്ളൂ. ഇപ്രകാരം കാലഗണനം ചെയ്തുനോ ക്കുമ്പോൾ, ക്രിസ്ത്യാനിമതക്കാർ കൊല്ലവർഷാരംഭത്തിനു മുമ്പിൽ തന്ന കേരളത്തിലെ പ്രാചീനസമുദായത്തിൽ ഒരു അംഗമായി തീർന്നിരുന്നു എന്നു വ്യക്തമാകും.

ഇതിനു ലക്ഷ്യങ്ങളായി പെരുമാക്കന്മാരുടെ കേരളസ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/132&oldid=163411" എന്ന താളിൽനിന്ന് ശേഖരിച്ചത്