താൾ:Malayalam Fifth Reader 1918.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

132 അഞ്ചാംപാഠപുസ്തകം

മായി വാദിച്ചിട്ടും, അയാൾ ഭഗ്നാശയനായി മടങ്ങേണ്ടിവന്നു. എന്നാൽ തന്റെ അഭിലാഷത്തെ രാജപാദങ്ങളിൽ സമർപ്പി ക്കുക എന്ന അവസാനക്കൈ പരീക്ഷിച്ചപ്പോൾ തിരുവാ ഴിത്താന്റെ പ്രാർത്ഥനയ്കക്കു സാഫല്യമുണ്ടായി.

    കല്പിച്ചു തിരുവാഴിത്താനെ ഏൽപ്പിച്ച മണിയറയ്ക്ക് 

ഉടൻ തന്നെ അയാൾ പുറത്തു പൂട്ടും താക്കോലും , അകത്ത് ഒരു താഴും ഉണ്ടാക്കിച്ചു. ദിവസംപ്രതി ഇപ്പോഴത്തെ കച്ചേ രിസമയത്തിനൊത്ത നേരം ആകുമ്പോൾ തിരുവാഴിത്താൻ വഡ്ഢിയും വീർപ്പിച്ചെത്തി, വാതിൽ തുറന്ന്, മുറിയ്ക്കകത്തു കടന്ന് , ഓടാമ്പലിട്ട് ഉറക്കം തുടങ്ങും. അപ്പോൾ മുതൽ ആരംഭിക്കുന്ന നിദ്രയിൽനിന്ന് അഞ്ചുമണിയോടു കൂടി ഉണർന്ന്, ഹസ്തതലംകൊണ്ട് ഒരു തിരുമ്മൽ കഴിച്ച്, ഉറക്ക ത്തിന്റെ ലാഞ്ഛനയെല്ലാം നീക്കി ജോലിചെയ്തു പരവശ നായിത്തീർന്ന ഭാവത്തിൽ പുറത്തെ വാതൽ പൂട്ടി നട കൊള്ളും. തന്റെ പ്രതിപക്ഷികളായ ഉദ്യോഗസ്ഥന്മാരുടെ നേർക്ക് നിന്ദാസൂചകമായോ, ഗൗരവദ്യോതകമായോ, ഒന്നു രണ്ടു നോട്ടങ്ങൾ അയച്ച്, അവരുടെ ആജ്ഞകൾക്കും പരി ശോധനകൾക്കും താൻ അധീനനല്ലെന്ന് അവരെയും ലോ കരെയും ബോധ്യപ്പെടുത്തിക്കൊണ്ട് അനന്തരകാര്യങ്ങൾക്കു പുറപ്പെടും.

     ഇങ്ങനെ കഴിഞ്ഞു വരുമ്പോൾ നെടുമ്പുരകളിലെ പട്ടുവി

താനങ്ങളും സൗധങ്ങളിലെ ചിത്രവേലകളും കാണുന്നതിനു പള്ളിക്കെട്ടിന്റെ പൂർവ്വദിവസം മഹാരാജാവ് എഴുന്നെള്ളു മെന്നു കല്പനയുണ്ടായി. അന്ന് അർദ്ധരാത്രിയാകാറായ പ്പോൾ , തിരുവാഴിത്താൻ തന്റെ മുറിയ്ക്കകത്തു ചില പാ ത്രങ്ങളും പണി ആയുധങ്ങളും കൊണ്ടു കടന്നു, വിശ്വകർമ്മാ വുകൂടി തലതാഴ്ത്തിപ്പോകുന്ന വേഗത്തിൽ ചിത്രമെഴുത്തു മുഴു

വൻ നടത്തി.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/134&oldid=163413" എന്ന താളിൽനിന്ന് ശേഖരിച്ചത്