മാണ്ഡ ചരിതം. O 23 സാധ്യമല്ല എന്നു പറഞ്ഞാൽ മതിയല്ലോ. ഇങ്ങനെ കുറേ നാൾ കഴിഞ്ഞപ്പോൾ ചോർന്മാരെല്ലാപേരും ആ ഹാരമില്ലാതെ മരിച്ചു. മാണ്ഡവ്യനോ ! പിന്നെയും ഏറെ നാൾ കഴിഞ്ഞിട്ടും മരിക്കാതെതന്നെ കിടന്നു. ഇഷ്ട സ്ഥിതിയറിഞ്ഞും അനുകമ്പാകുലരായിത്തീർന്ന മറ്റു മഹ ഷിമാർ ഒരു ദിവസം രാത്രിയിൽ പക്ഷിരൂപം പൂണ്ടു കൊണ്ടു നഗരത്തിൽ ചെന്നു തങ്ങളുടെ ചങ്ങാതിയെ ദശിച്ചു. അാനസംഭാഷണത്തിനിടയിൽ അവർ ആ ദുരവസ്ഥ യ്ക്കുള്ള കാരണം പറയണമെന്നു മാണ്ഡവ്യനോടു് അപേ ക്ഷിച്ചതിന്, അദ്ദേഹം “മൽ കമ്മഫലമത്രേ ഭൂപതിപ്രവ ദുഷ്കൃതമേതുമില്ല എന്ന മറുപടികൊണ്ടു തൃപ്തിപ്പെ ടുത്തി അതിഥികളെ യാത്രയാക്കി. ലോകത്തിൽ നായം നടത്തുന്ന അവസരങ്ങളിൽ എത്ര ഗുണവാനും ചിലപ്പോൾ സത്യം കാണാതെ വന്നുപോകുമെന്നും അതിനാൽ രാജാവു നിദ്ദോഷിയാണെന്നുമാണു മഹഷി പറഞ്ഞതിന്റെ താൽ മഹഷിമാരുടെ ആഗമനവും സംഭാഷണസാരവും ഒക്കെ ഗ്രഹിച്ചു രക്ഷിജനങ്ങൾ പിറേറ ദിവസം രാവിലേ തന്നെ എല്ലാ വിവരവും തിരുമുമ്പിൽ ചെന്നു് അറിയിച്ചു. ആ വൃത്താന്തം - കേട്ട രാജാവു് പശ്ചാത്താപത്തോടെ മാണ്ഡവ്യന്റെ അരികത്തു ചെന്നു നമസ്കരിച്ച് ക്ഷമാ പണം ചെയ്തതിനു ശേഷം അദ്ദേഹത്തെ ബന്ധനത്തിൽ നിന്നു മോചിക്കുവാൻ ഭടന്മാരോടു കല്പിച്ചു. ആഹാ! എന്തൊരാശ്ചയം? നാലഞ്ചു പേർ കൂടി വലിച്ചിട്ടും ശൂല മിളകുന്നില്ല. ഇതു കണ്ടു സംഭ്രാന്തനായ രാജാവു് ശൂലാഗ്രം മുറിച്ചു മഹഷിയെ സ്വതന്ത്രനാക്കുവാൻ ആജ്ഞാപിച്ചു. മുനി ബന്ധനമൊഴിഞ്ഞു രാജാവിനെ അനുഗ്രഹിച്ചു കൊട്ടാരത്തിലേയ്ക്കയച്ചു. അനന്തരം അദ്ദേഹം കാലാ
താൾ:Malayala Nalam Padapusthakam 1918.pdf/27
ദൃശ്യരൂപം