Jump to content

താൾ:Malayala Nalam Padapusthakam 1918.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

22 നാലാം പാഠപുസ്തകം. ചേന്നു. അവിടെ ഒരു ഭാഗത്ത് ഒട്ടധികം ആളുകളുടെ കാൽചുവടുകൾ പതിഞ്ഞു കിടക്കുന്നതും മണ്ണിളകിക്കിടക്കു ന്നതും കാണുകയാൽ, അവർ ആ സ്ഥലം മുഴുവനും ബഹു ശുഷ്കാന്തിയോടെ പരിശോധിക്കയും തൊണ്ടിസ്സാമാനങ്ങൾ കണ്ടെടുക്കുകയും ചെയ്തു. അനന്തരം അവർ മഹഷിയുടെ അരികത്തു ചെന്നു. അദ്ദേഹം അപ്പോഴും സമാധിയിൽ തന്നെ ആയിരുന്നു. രാജകിങ്കരന്മാർ, ജഡയും വലവും ഭസ്മവും ധരിച്ചോരു വടമൂലേ നല്ലൊരു ടാങ്കണേ കുപ്പി ത്തൊഴുതു നില്ക്കുന്ന താപസശ്രേഷ്ഠനെ കണ്ടു സപ്രയ ബഹുമാനം അഭിവാദനം ചെയ്തു തസ്കരന്മാരുടെ സങ്കേതവും അവർ പോയ വഴിയും പറഞ്ഞുകൊടുക്കണമെന്നു യാചി ച്ചു. ബാഹ്യലോകവുമായുള്ള ബന്ധം മുഴുവൻ പരിത്യ ജിച്ചു ആത്മാവിനെ അനാദ്യന്തമായ ബ്രഹ്മത്തിൽ ഉറ പ്പിച്ചു ചിദാനന്ദത്തിൽ ലയിച്ചിരിക്കുന്ന മഹഷിയാകട്ടെ, ഇവരുടെ ഈ പ്രാത്ഥനകൾ ഒന്നും ശ്രവിച്ചില്ല. മഹഷി പറഞ്ഞു വല്ല വിവരവും ഗ്രഹിക്കാനുള്ള ശ്രമം ഇല കാശുകത്തിന്റെ യത്നം പോലെയേ അവസാനിക്കയുള്ള എന്നു നിശ്ചയിച്ചു ഭൃത്യന്മാർ വീണ്ടും അന്വേഷണം ആ രംഭിച്ചു. ദൈവാധീനംകൊണ്ടു ക്ഷണേന ബന്ധനത്തിലായി. രാജഭടന്മാർ തൊണ്ടിസാമാനങ്ങളും മായി ഉടൻതന്നെ പട്ടണത്തിലേക്കു തിരിച്ചു. ചോരന്മാർ രാജധാനിയിൽ എത്തി അവർ വൃത്താന്തമെല്ലാം രാജ സന്നിധിയിൽ ഉണത്തിച്ച ശേഷം, യോഗിവേഷം നിന്ന ആ മനുഷ്യൻ വാസ്തവത്തിൽ ഒരു മഹാതരന ല്ലയോ എന്നുള്ള സംശയത്തേയും അറിയിച്ചു. ഇതു കേട്ടു രാജാവു കള്ളന്മാരേയും മഹഷിയേയും ശൂലാഗ്രത്തിൽ തറയ്ക്കുവാൻ ആജ്ഞാപിച്ചു. അഹോ! കഷ്ടം ! മഹഷി യുടെ അവസ്ഥ! ഭേദിപ്പിക്കാൻ വിധിയൊരുവനും

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/26&oldid=223981" എന്ന താളിൽനിന്ന് ശേഖരിച്ചത്