Jump to content

താൾ:Malayala Aram Padapusthakam 1927.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

84 ആറാം പാഠപുസ്തകം

പവനസുത വചനമിതി കേട്ടു ദശാസ്യനും

പാർശ്വസ്ഥിതന്മാരാടാശു ചൊല്ലീടിനാൻ

"ഇവിടെ നിശിചരരൊരുവരായുധപാണിയായ്

ഇല്ലയോ കള്ളനെക്കൊല്ലുവാൻ ചൊല്ലുവിൻ."

അതുപൊഴുതിലൊരുവനവനോടടുത്തീടിനാൻ

അപ്പോൾ വിഭീഷണൻ ചൊല്ലിനാൻ മെല്ലവേ

"അരുതരുതു ദുരിതമിതു ദൂതനെക്കൊല്ലുകെ-

നാർക്കടുത്തു നൃപന്മാർക്കു ചൊല്ലീടുവിൻ?

ഇവനെ വയമിവിടെ വിരവോടു കൊന്നീടിനാൽ

എങ്ങനെയങ്ങറിയുന്നിതു രാഘവൻ

അതിനു പുനരിവനൊരടയാളമുണ്ടാക്കി നാം

അങ്ങയയ്ക്കേണമതല്ലോ നൃപോചിതം."

ഇതി സദസി ദശവദന സഹജവചനേന താൻ

“എങ്കിലതങ്ങനെ ചെയ്കെന്നു"ചൊല്ലിനാൻ.

"വദനമപി കരചരണമല്ല ശൗര്യാസ്പദം

വാനരന്മാർക്കു വാൽമേൽ ശൗര്യമാകുന്നു.

വയമതിനു ഝടിതി വസനേന വാൽ വേഷ്ടിച്ചു

വഹ്നി കൊളുത്തി പുരത്തിലെല്ലാടവും

രജനിചരപരിവൃഢരെടുത്തു വാദ്യം കൊട്ടി

രാത്രിയിൽ വന്നൊരു കള്ളനെന്നിങ്ങനെ

നിഖിലദിശി പലരുമിഹ കേൾക്കുമാറുച്ചത്തിൽ

നീളേ വിളിച്ചു പറഞ്ഞു നടത്തുവിൻ.

കുലഹതകനിവ, നിസ്തേജനെന്നു തൻ-

കൂട്ടത്തിൽ നിന്നു നീക്കീടും കപികുലം."

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/90&oldid=223882" എന്ന താളിൽനിന്ന് ശേഖരിച്ചത്