Jump to content

താൾ:Malayala Aram Padapusthakam 1927.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

25 തട്ടു പുഴകുമെടുത്തു മുഞ്ഞി മിനുക്കി നൽ കുറിയിട്ടുടൻ മുട്ടു കുത്തിയിരുന്നു തലമുടി തൂത്തുകെട്ടി മഹാരഥൻ. ശില്പമോടഥ ചന്ദ്രകാവി വളച്ചു കെട്ടി വിശിഷ്ടമാം വർ ദർപ്പണത്തെ യെടുത്തു പല്ലുവിളിച്ചുനോക്കി രസിക്കയും ഇപ്രകാര മണിഞ്ഞു കൂത്തിനു ചാക്കിയാരണിയുന്നപോൽ. ഇപ്രകാരമതൊക്കെ വൈരികൾ കാണണം മമ പൗരുഷം എന്നുറച്ചു പ്രഭുത്വ വിധങ്ങളഖില മെടുത്തപ്പോ വ മന്നവൻ നിജവേഷഭൂഷണ ഭംഗിയൊക്കെ വരുത്തിനാൻ. ഉന്നതം കട ചാമരം തഴകൊടികളിടകലരും വിധം പന്നഗരനാൾ പാണ്ഡവനഗരനികമവാപ്തവാൻ. ധാർത്തരാഷ്ട്രനുരചെയ്തു സോദരന്മാരൊടു മെല്ലെ ധൂർത്തരാം പ്രവേശിച്ചു നമ്മളെന്നു ഗ്രഹിക്കേണം. കീർത്തിഭംഗം വരാതെകണ്ടിപ്രദേശങ്ങളേയെല്ലാം പാർത്തുകണ്ടും കൊണ്ടുവെക്കിങ്ങുതന്നെ ഗമിക്കേണം അബദ്ധങ്ങളൊന്നു കാട്ടാതിരിക്കേണമനുജന്മാർ അവസ്ഥാനങ്ങളിൽ ചെന്നു ചാടിയാൽ ദൂഷണമുണ്ടാം അവസ്ഥാദേശകാലങ്ങളറിഞ്ഞ സഞ്ചരിക്കാവൂ. സുബദ്ധം നമ്മൾ ചെയ്താലു മബദ്ധമാമാട്ടം പരന്മാർ പാണ്ഡു പുത്രന്മാർ പരിഹാസത്തിനു വട്ടം രം പരിയിൽ കൂട്ടുമെന്ന് കരുതിക്കൊണ്ടുചെല്ലേണം. എനിക്കേതു മബദ്ധങ്ങൾ വരികയില്ലൊരേടത്തും കനക്കേടും വരത്തില്ലെന്നനുജന്മാർ ധരിക്കണം. അനക്കാതെന്നുടെ പിനടന്നു പോന്നുകൊള്ളണം അനർത്ഥ മാർക്കു മില്ലെന്നാലവമാനം വരാനില്ല. ഇത്ഥം പറഞ്ഞു സുയോധനവീരൻ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/32&oldid=223780" എന്ന താളിൽനിന്ന് ശേഖരിച്ചത്