ഇന്ദ്രപ്രസ്ഥമെന്നുള്ള മന്ദിര സ്ഥലത്തിൻറ അന്തികപ്രദേശത്തടുത്തു ധാർത്തരാഷ്ട്രന്മാർ ദന്തികന്ധരം തന്നിൽ നിന്നറങ്ങി നൂറുപേരും രത്നങ്ങൾകൊണ്ടുകെട്ടിപ്പടുത്തൊരാൽത്തറകേറി രാജനന്ദനന്മാരും കർണ്ണൻ മാതുലൻ താനും. പെട്ടെന്നു കാ മേ സുഖിച്ചു മേവിനനേരം പെട്ടകം തുറന്നാലുമെന്നു രാജാവരുൾ ചെയ്തു. പെട്ടിപെട്ടകമെല്ലാം തുറന്നു പൊന്മണിക്കോപ്പം വ പട്ടം പട്ടുറുമാലും വേലയും പച്ച പാലാവും എന്നുള്ള പദാർത്ഥങ്ങളെടുത്തുകൊണ്ടലങ്കാര മൊന്നുമേ കുറയാതെ ചമയത്തിനൊരുമ്പെട്ടു. ചന്ദനം പനിനീരു കുങ്കുമ കള്ള ലളിതജവാതുവും ചന്തമേറിന പുഴുക മഴകൊടിഴുക്കി മെയ്യിലശേഷമേ കുന്ദകുറുമൊഴിമല്ലികാ മലർമാല കൊണ്ടു ശിരോരു മന്ദ മിലണിഞ്ഞു സുന്ദരസുഭഗരൂപിസുയോധനൻ, സ്വർണ്ണമണിമയ മകടകടകകിരീട ഭൂഷണഭൂഷിതൻ മ കർണ്ണയുഗമതിലധികവിലസിതണ്ഡലങ്ങളണിഞ്ഞുടൻ മുത്തുമാല പതക്ക മുരുതര മുരസി ചേർത്തു മനോഹരം. പത്തു കൈവിരലും നിറച്ചഥ മോതിരങ്ങൾ നിരന്തരം എട്ടു രണ്ടു മുഴത്തിലുള്ളൊരു പട്ടടുത്തരവും ഇട്ടു പട്ടമാല കെട്ടി മുറുക്കി നല്ലൊരു തൊങ്ങലും
താൾ:Malayala Aram Padapusthakam 1927.pdf/31
ദൃശ്യരൂപം