Jump to content

താൾ:Malayala Aram Padapusthakam 1927.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

24 വിൽ സിംഹനിപാതമുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്ന രാജാവിന്റെ തലയിൽ വിദ്യാധരന്മാർ പുഷ്പവൃഷ്ടി ചെയ്തു. അനന്തരം “വത്സാ, എഴുന്നേൽക്കു” എന്നു പീയൂ ആ സദൃശമായ വാക്യം കേട്ട രാജാവ് എഴുന്നേറ്റു നോക്കി യപ്പോൾ മാതാവിനെപ്പോലെ നന്ദിനി മുൻപിൽ നിന്നു ന്നു; സിംഹത്തെ കണ്ടതുമില്ല. വിസ്മിതനായ രാജാവി നോട്ട് നന്ദിനി പറഞ്ഞു: “ഹേ ശുദ്ധാത്മാവേ, മായ പ്ര യോഗിച്ചു ഞാൻ നിന്നെ പരീക്ഷിക്കയാണു ചെയ്തത്. ഋഷിപ്രഭാവം കൊണ്ട് അന്തകൻപോലും എന്നെ പ്രഹ രിക്കുവാൻ പ്രഭുവല്ല. പിന്നെയാണോ മററു ഹിസ്രങ്ങൾ? നിന്റെ ഗുരുഭക്തിയും എന്നോടുള്ള അനുകമ്പയുംകൊണ്ടു ഞാൻ പ്രസന്നയായിരിക്കുന്നു. വരം എന്തുവേണമെങ്കി ലും അപേക്ഷിച്ചുകൊള്ളുക.” ഇതുകേട്ട് ഹർഷിതനായ രാജാവു് അഞ്ജലിബന്ധം ചെയ്തുകൊണ്ടു സുദക്ഷിണയി ൽ പുത്രനുണ്ടാകുവാൻ അനുഗ്രഹിക്കണമെന്നു പ്രാർത്ഥി ച്ചു. അങ്ങനെതന്നെയെന്നു പറഞ്ഞു നന്ദിനി രാജാവിനു വരം കൊടുത്തു. പിന്നീടു പതിവുപോലെ പശുവിനെ അനുയാനം ചെയ്തു്, രാജാവ് മഹർഷ്യാശ്രമത്തിൽ ന്നു. നടന്നവൃത്താന്തങ്ങൾ എല്ലാം വസിഷ്ഠനെയും സുദ ക്ഷിണയേയും അദ്ദേഹം ധരിപ്പിച്ചു. എല്ലാവരും പരമമാ യ പ്രീതിയുണ്ടായി. പിറന്നാൾ കിടാവും കുടിച്ചശേഷം നന്ദിനിയുടെ പാൽ കറന്നു കുറെ ഹോമത്തിനു എടുക്കയും ശേഷം ദിലീപന്തം ഭാര്യയും കൂടി സേവിക്കയും ചെയ്തു. ഇരു വിൻറെ അനുജ്ഞയനുസരിച്ച് അവർ പിന്നെ ഉപതാ കമായിരുന്ന രാജധാനിയിലേക്കു തിരിച്ചുപോകയും സു ദക്ഷിണയും ഗർഭമുണ്ടായി രഘു ജാതനാകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/30&oldid=223779" എന്ന താളിൽനിന്ന് ശേഖരിച്ചത്