സഭാപ്രവേശം
ചിത്തം തെളിഞ്ഞു നടന്നു തുടങ്ങി
ചിത്രപ്പുരത്തിലകത്തു കടന്നു
ചിത്രപ്പണികളും കണ്ടു നടന്നു
പാണ്ഡവന്മാരു ദ്രൗപദി താനും
മണ്ഡപം തന്നിൽ കരേറിപ്പതുക്കെ
മാധവനേയും ബലഭദ്രനേയും
മാനിച്ചു വന്ദിച്ചവിടെ വസിച്ചു.
ദുര്യോധനനും സഹോദരന്മാരും
ദൂരത്തുനിന്നു വരുന്നതു കണ്ടു
ധർമ്മതന്ത്രജൻ മാനസം തന്നിൽ
സമ്മോദമേററം വളർന്നു കിളർന്നു.
സമ്മാനത്തിന്നുള്ള വട്ടങ്ങൾ കൂട്ടി
സന്തോഷമോടെ വസിക്കുന്നനേരം
ദിവ്യസഭതന്നിൽ വന്നു കരേറി
ഭവനായുള്ള സുയോധന ഭൂപൻ
വെള്ള സ്ഫടിക സ്ഥലങ്ങളിലെല്ലാം
വെള്ള മുണ്ടെന്നൊരു ശങ്ക തുടങ്ങി
ഉള്ളിൽ വിളങ്ങുന്ന രത്നങ്ങൾ കണ്ടാൽ
തള്ളിയലയ്ക്കും ജലമെന്നു തോന്നും.
നീരുള്ള ദിക്കെന്നുറച്ചു പതുക്കെ
നീന്തുവാനുള്ളാരു വട്ടങ്ങൾ കൂട്ടി.
വീരാളിപ്പട്ടു ചൊരിച്ചു കയറി
വീരൻ പതുക്കെ പദംകൊണ്ടു തപ്പി
പിമ്പിൽ നടക്കുന്നതമ്പിമാരെല്ലാം
മുമ്പിൽ നടക്കുന്ന ചേട്ടനെപ്പോലെ
ചന്തത്തിലുള്ളൊരു പട്ടമുയർത്തി
താൾ:Malayala Aram Padapusthakam 1927.pdf/33
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു