താൾ:Malabhari 1920.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൯

വേണ്ടതെന്നും , പാശ്ചാത്യപരിഷ്കാരവ്യാപ്തിയാൽ നാട്ടുകാർ തമ്മിൽത്തന്നെയും , ഇന്ത്യാക്കാരും ഇംഗ്ലീഷ്കാരും തമ്മിലും അവിശ്വാസവും അകൽച്ചയും വർദ്ധിച്ചു വരികയാണു് ചെയ്യുന്നതെന്നും മറ്റും അദ്ദേഹം യുക്തിപൂർവ്വം വാദിച്ചിട്ടുണ്ടു്. ഉദ്യോഗസ്ഥന്മാരോടും, അവരെ ആക്ഷേപിക്കുന്ന പത്രപ്രവർത്തകന്മാരോടും പരസ്പരം മൈത്രിയോടേ വർത്തിക്കുവാൻ ചെയ്യുന്ന സ്നേഹപൂർവ്വമായ ഉപദേശങ്ങളും ഊ കൃതിയിൽ പ്രകാശിക്കുന്നു. ഇതും അധികൃതന്മാരുടെയും ജനപ്രമാണികളുടെയും ഉദാരാദരത്തിനു് വിഷയമായ ഗ്രന്ഥമാണു്.


അഞ്ചാമദ്ധ്യായം

സമുദായപരിഷ്കൎത്താ

പ്രാപ്യസ്ഥാനത്തെ അഭിമുഖീകരിച്ചുകൊണ്ടുള്ള യാത്രയിൽ എന്തെല്ലാം ആപത്തുകൾ നേരിട്ടാലും പിന്തിരിയാതെ തന്നെ മുന്നോട്ടു ചെല്ലുന്നതിൽ മലബാറിക്കുള്ള മനസ്ഥൈര്യ മാണു് അദ്ദേഹത്തി

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/88&oldid=149274" എന്ന താളിൽനിന്ന് ശേഖരിച്ചത്