താൾ:Malabhari 1920.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൮

റ്റിപ്പോകുന്നതു സാരമാക്കാതെ തള്ളിക്കളയുന്നതുകൊണ്ടു് തൽക്കർമ്മഫലം, സുഖാസ്വാദ്യം തന്നെയെങ്കിലും, മധുര രസൈകപൂർണ്ണമായിരിക്കാതെ, അല്പമൊരു പുളിപ്പ് കലർന്നിരിക്കുന്നതായി പലതിലും കാണാം. അദ്ദേഹത്തിന്റെ ബാല്യ ജീവിതഗതി അനിയന്ത്രിതമായിരുന്നതിന്റെ ഫലമായിരിക്കാം ഇതു്.

മലബാറി പിന്നീടു് രചിച്ച കൃതി, സ്വാനുഭവസംഗ്രഹമായ "ആനുഭവിക" എന്ന പദ്യകാവ്യമാണു്. കൃത്യാകൃത്യോപദേശം തന്നെയാണു് ഇതിലും നിറഞ്ഞു കാണുന്നതു്. മാതൃദേശത്തെക്കുറിച്ചു് അദ്ദേഹത്തിനു നിസ്സീമമായ ബഹുമാനവും അഭിമാനവുമുള്ളതു ഈ കൃതിയിലും വഴിഞ്ഞൊഴുകുന്നുണ്ടു്. ഇംഗ്ലണ്ടിൽ വെച്ചു ഭാരതീയ ഭരണരീതിയെക്കുറിച്ചെഴുതിയിട്ടുള്ളതാണു് അദ്ദേഹത്തിന്റെ മറ്റൊരു പുസ്തകം. ബ്രിട്ടീഷധികാരികളിൽ ചിലരുമായി സംഭാഷണം ചെയ്തു് അവരിൽനിന്നു പകർത്തെടുത്ത ഉദ്ദേശ്യങ്ങളും ആശയങ്ങളും ഇതിൽ അദ്ദേഹം പ്രതിപാദിച്ചിരിക്കുന്നു. ആംഗ്ലേയ വിദ്യാഭ്യാസക്രമവും ആംഗ്ലേയാചാരരീതിയും ഇന്ത്യയിൽ നടപ്പാക്കുന്നതുകൊണ്ടു് ഭരണഗതിയിൽ വിഷമതകൾ വർദ്ധിക്കയേയുള്ളുവെന്നും, ഭാരതീയ ജീവിതം എന്നും അങ്ങിനെ തന്നെ കലർപ്പില്ലാതെ നിൽക്കയാണു

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/87&oldid=152478" എന്ന താളിൽനിന്ന് ശേഖരിച്ചത്